Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുണ്ടൻ വള്ളത്തിലേറി ഗോപി സുന്ദറും സുദീപും പാടിത്തകർത്തു; വിഡിയോ കിടിലൻ

gopi-sundar-vanchipattu

ഒന്നുറപ്പിക്കാം...ഇത്തവണത്തെ ഓണനാളുകളിൽ നമ്മൾ ഏറ്റവുമധികം ഉറക്കെ പാടാൻ പോകുന്ന കേൾക്കാൻ പോകുന്ന പുതിയ പാട്ടുകളിലൊന്ന് ഇതാണെന്ന്. കുട്ടനാടൻ പുഞ്ചയിലേ എന്നു പേരിട്ട ഒരു സംഗീത വിഡിയോ പുറത്തിറങ്ങി. സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരമാണ് ഈ പാട്ട് നേടുന്നത്. ഓണവും വള്ളംകളിയുമൊക്കെ ആസ്പദമാക്കിയുള്ള കിടിലൻ പാട്ട്. 

പുല്ലാങ്കുഴൽ വായനയിലൂടെ ശ്രദ്ധേയനായ ജോസി ആലപ്പുഴ ഈണമിട്ട പാട്ടാണിത്. സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായകൻ സുദീപ് കുമാറും പാടി അഭിനയിക്കുന്ന പാട്ട്. ആലപ്പുഴയുടെ ഓളപ്പരപ്പിലൂടെ പായുന്നൊരു വള്ളത്തിലേറി ഇരുവരും പാടിത്തിമർക്കുന്ന പാട്ടിന്റെ തുടക്കം കേട്ടാലേ പുന്നമടക്കായലിൽ വള്ളംകളി കാണാൻ നിൽക്കുന്ന അതേ ആവേശം നിറയും മനസിൽ. ഓണനാളുകൾ ഇങ്ങു വന്നെത്തിയെന്ന സുഖം തോന്നും അപ്പോൾ. അത്രയ്ക്ക് ആവേശകരമാണ് ഈണം.

രാജീവ് ആലുങ്കലാണ് ഈ വരികൾ കുറിച്ചത്. എലൈവ് ആലപ്പുഴയുേടതാണ് കോറസ്. സംഗീത സംവിധായകനായ സുമേഷ് പരമേശ്വറും ഡർവിൻ ഡിസൂസയുമാണ് ഗിത്താർ വായിച്ചത്. നിർമാണം ആലപ്പുഴ ബീ‌ച്ച് ക്ലബും. ആലപ്പുഴയുടെ സ്വന്തം പാട്ട് എന്നു തന്നെ പറയാം. തുഴഞ്ഞു പായുന്ന വളളത്തിലേറി നിന്ന് ഗോപി സുന്ദറും സുദീപും പാടുന്ന വിഡിയോയുടെ ഓരോ ഫ്രെയിമിനും മനോഹാരിതയേറെയാണ്.