Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെൻഡിങ് ആയി പുളളിക്കാരനിലെ ആദ്യഗാനം

stara

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി. ‘മിഠായി പൂമരത്തിന്‍മേല്‍ കണ്ടോ കണ്ടോ മിഠായി’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. എം.ജയചന്ദ്രന്‍ ആണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ തരംഗമായ ഗാനം ഇതിനോടകം 295,602  ആളുകൾ കണ്ടുകഴിഞ്ഞു. കുട്ടികളുടെ ഡാൻസും അടിപൊളി സ്റ്റെപ്പുകളും ഗാനത്തെ കൂടുതൽ ആകർഷകമാക്കുന്നു.

Pullikkaran Staraa Malayalam Movie | Tapp Tapp Song

മമ്മൂട്ടി അദ്ദേഹത്തിന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്. സെപ്തംബര്‍ ഒന്നിനാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. ടീച്ചര്‍ ട്രെയിനിംഗ് കോളെജിലെ അധ്യാപകനായ രാജകുമാരന്‍ എന്ന ഇടുക്കിക്കാരനെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ആശാ ശരത്തും ദീപ്തി സതിയുമാണ് നായികമാര്‍. കൂടാതെ ദിലീഷ് പോത്തന്‍, ഇന്നസെന്റ്, ഹരീഷ് കണാരന്‍, സോഹന്‍ സീനുലാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

രതീഷ് രവി തിരക്കഥ എഴുതിയ ചിത്രത്തിന് വിനോദ് ഇല്ലമ്പള്ളിയാണ് ഛായഗ്രഹണം നിര്‍വ്വഹിക്കുന്നത്. ലൗഡ് സ്പീക്കറിനു ശേഷം മമ്മൂട്ടി ഇടുക്കിക്കാരനായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.