Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിടിലൻ പൃഥ്വിരാജ്-മിഷ്ടി ജോഡി ; വൈറലായി ആദത്തിലെ ഗാനം

adam-joan-songs

പൃഥ്വിരാജ് നായകനായ ആദം ജൊവാനിലെ ഒരു ഗാനം ശ്രദ്ധേയമാകുന്നു. ഒറ്റ ദിവസം കൊണ്ട് എട്ടര ലക്ഷത്തോളം പ്രാവശ്യമാണ് ആളുകൾ ഈ പാട്ട് കണ്ടത്. ഗാനത്തിന്റെ ഈണവും വരികളും കാർത്തികിന്റെ ആലാപനവും അതിമനോഹരമാണ്. അതുപോലെ രസകരമാണ് പാട്ടിലെ ഓരോ രംഗങ്ങളും. പൃഥ്വിരാജും മിഷ്ടിയും ചേർന്ന ജോഡിയും ഇവരുടെ പ്രണയവും വിവാഹവും പിന്നീടുള്ള ജീവിതവുമെല്ലാം ആരുമൊന്നു  കൊതിച്ചു പോകും പോലെയാണ് പാട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്. 

ഈ കാറ്റ് എന്നു തുടങ്ങുന്ന ഗാനമാണിത്. കവിത പോലുള്ള വരികൾ കുറിയ്ക്കാറുള്ള ബി.കെ ഹരിനാരായണനാണ് ഈ പാട്ടും എഴുതിയത്. സംഗീതം ദീപക് ദേവും. പ്രണയഗാനങ്ങൾ ഭാവാർദ്രമായാണ് കാർത്തിക് എപ്പോഴും പാടാറുള്ളത്. ആ ശൈലിയാണ് പാട്ടിന്റെ മറ്റൊരു ആകർഷണീയത. 

ഭാവന, നരെയ്ൻ, മധുസുധൻ റാവു, രാഹുൽ മാധവ്, ജയാ മേനോൻ, മണിയൻ പിള്ള രാജു, ശിവ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ജിനു എബ്രഹാം എഴുതിയ സംവിധാനം ചെയ്യുന്ന ചിത്രം ബി സിനിമാസിന്റെ ബാനറിൽ ബ്രിജീഷ് മൊഹമ്മദ്, ജോസ് സൈമൺ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.