Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമഗ്രസംഭാവനയ്ക്കുള്ള മഴവിൽ മാംഗോ സംഗീതപുരസ്‌കാരം യേശുദാസിന്

kj-yesudas

സമഗ്രസംഭാവനയ്ക്കുള്ള മഴവിൽ മാംഗോ സംഗീതപുരസ്‌കാരം ഗായകൻ കെ.ജെ.യേശുദാസിന് സമ്മാനിച്ചു. മികച്ച ഗായകനുള്ള പുരസ്‌കാരം പി.ജയചന്ദ്രനും ഗായികയ്ക്കുള്ള പുരസ്‌കാരം രാജലക്ഷ്മിയും ഏറ്റുവാങ്ങി. അങ്കമാലിയിലെ പ്രൗഡഗംഭീരമായ ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു. 

mazhavil-mango-music-award മഴവിൽ മനോരമ ടിവി ചാനലും റേഡിയോ മാംഗോയും സംയുക്തമായി ഏർപ്പെടുത്തിയ ജനകീയ സംഗീത പുരസ്ക്കാരമായ മഴവിൽ മാംഗോ മ്യൂസിക് അവാർഡിൽ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് ശ്രീകുമാരൻ തമ്പിയിൽ നിന്ന് യേശുദാസ് ഏറ്റുവാങ്ങുന്നു. ഹീറോ മോട്ടോകോർപ് സോണൽ ഹെഡ് മഹേഷ് ഹിരമത്, വാണി ജയറാം, കെ.എസ്. ചിത്ര, ശങ്കർ മഹാദേവൻ, ഉഷ ഉതുപ്പ്, സുജാത എന്നിവർ സമീപം.

ഗാനരചയിതാവും യേശുദാസിനായി അഞ്ഞൂറിലധികം പാട്ടുകളുടെ സൃഷ്ടാവുമായ ശ്രീകുമാരൻ തമ്പിയാണ് പുരസ്‌കാരം സമ്മാനിച്ചത്. പാവ എന്ന ചിത്രത്തിലെ പൊടിമീശ എന്ന ഗാനമാണ് പി.ജയചന്ദ്രനെ മികച്ച ഗായകനുള്ള പുരസ്കാരത്തിന് അർഹനാക്കിയത്. രാമന്റെ ഏദൻതോട്ടം എന്ന ചിത്രത്തിലൂടെ രാജലക്ഷ്മി മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നേടി. 

ഗോപിസുന്ദറാണ് മികച്ച സംഗീത സംവിധായകൻ. പ്രത്യേക ജൂറി പുരസ്‌കാരം എം.ജി.ശ്രീകുമാറിനും മികച്ച യുഗ്മ ഗാനത്തിനുള്ള പുരസ്‌കാരം കെ.ജെ.യേശുദാസിനും കെ.എസ്.ചിത്രയ്ക്കും സമ്മാനിച്ചു. ഗാനരചയിതാവ് റഫീഖ് അഹമ്മദ്, ഗായിക ജ്യോൽസ്ന, ഗായകൻ സച്ചിൻ ബാലു, മുകേഷ് ആർ.മെഹ്ത്ത തുടങ്ങിയവരും പുസ്കാരങ്ങൾ ഏറ്റുവാങ്ങി. ജനങ്ങളിൽനിന്ന് എസ്.എം.എസ്സിലൂടെയും ഓൺലൈൻ വോട്ടിങ്ങിലൂടെയുമാണ് പുരസ്‌കാരജേതാക്കളെ തിരഞ്ഞെടുത്തത്.