Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റേഡിയോ മാംഗോ സംഘത്തിനോടൊപ്പം അപ്പാനി രവിയുെട ഡാൻസ്; വിഡിയോ വൈറൽ

appani-radio-mango-song

അഭിമുഖങ്ങളിലോ സ്റ്റേജ് ഷോകളിലോ എത്തിയാൽ ചില നടന്‍മാരെ കൊണ്ട് എന്തെങ്കിലും ചെയ്യിക്കാതെ മടക്കി അയക്കുന്ന പതിവില്ല. റേഡിയോ മാംഗോയിലെത്തിയ ശരത് കുമാറിന് അഥവാ അപ്പാനി രവിയ്ക്കും കിട്ടി ഒരു പണി. റേഡിയോയിലെ പെണ്‍ സംഘത്തിനോടൊപ്പം നൃത്തം ചെയ്യുക. കൂളിങ് ഗ്ലാസൊക്കെ വച്ച് ശരത് കുമാർ നല്ല സ്റ്റൈൽ ലുക്കിൽ സംഘത്തിനൊപ്പം ആടിപ്പാടി. തന്റെ ഏറ്റവും പുതിയ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ 'ജിമ്മിക്കി കമ്മൽ' പാട്ടിനൊപ്പമാണ് ശരത് നൃത്തം ചവിട്ടിയത്. 

യുട്യൂബിലെത്തിയ വിഡിയോ ഇപ്പോൾ ട്രെന്‍ഡിങ് ആണ്. റേഡിയോ മാംഗോയിലെ സ്പോട് ലൈറ്റ് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു ശരത്. മലയാളി ഇന്ന് ഏറ്റവുമധികം ചുവടുവയ്ക്കുന്ന പാട്ടുകളിലൊന്നാണ് 'ജിമ്മിക്കി കമ്മൽ'. കോളജിൽ പിള്ളേർ പാടി നടന്ന ഈ പാട്ടിനൊപ്പം അനിൽ പനച്ചൂരാൻ എഴുതിയ വരികളും ചേർത്താണ് പാട്ട് തയ്യാറാക്കിയത്. ഷാൻ റഹ്മാനാണ് സംഗീതം. വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേർന്നു പാടിയ പാട്ടിന്റെ വിഡിയോയ്ക്ക് 30 ലക്ഷത്തിലധികം പ്രേക്ഷകരെയാണ് ദിവസങ്ങൾ കൊണ്ട് യുട്യൂബിൽ നേടാനായത്. ശരത് കുമാറും സംഘവും കോളജ് ക്ലാസ് മുറികളിലും വരാന്തകളിലും അടിപൊളി നൃത്തം ചവിട്ടുന്ന ദൃശ്യങ്ങളാണ് പാട്ടിലുള്ളത്.