Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റമ്മേടെ ജിമ്മിക്കി കമ്മൽ; പാട്ടു പോലെ കിടിലൻ വിഡിയോയും

jimiki

മോഹന്‍ലാൽ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമ്മിക്കി കമ്മൽ എന്ന പാട്ട് ഇതിനോടകം നമുക്ക് ഏറെ പ്രിയപ്പെട്ടതായതാണ്. ഇതാ ഇപ്പോൾ ഗാനത്തിന്റെ വിഡിയോയും പുറത്തിറങ്ങിയിരിക്കുന്നു. ശരത് കുമാർ (അപ്പാനിരവി), ജൂഡ് ആന്തണി എന്നിവരാണ് പാട്ടിൽ തകർത്താടുന്നത്.

Entammede Jimikki Kammal

ഒരാഴ്ച മുൻപ് എത്തിയ പാട്ടിന്റെ ഓഡിയോ യുട്യൂബിൽ ഏഴര ലക്ഷത്തോളം പ്രാവശ്യമാണ് ആളുകൾ കണ്ടത്. പാട്ടു പോലെ രസകരവും വ്യത്യസ്തവുമാണ് വിഡിയോയും. 

വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേർന്നു പാടിയ പാട്ടിന് തനി നാടൻ താളമാണ്. വരികളും അതുപോലെ രസകരം. ഒരു ഇടവേളയ്ക്കു ശേഷം അനിൽ പനച്ചൂരാൻ കുറിച്ച സിനിമ ഗാനം കൂടിയാണിത്. ഷാൻ റഹ്മാന്റേതാണു സംഗീതം. ബെന്നി.പി.നായരമ്പലം എഴുതി ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മോഹന്‍ലാലിനെ നായകനാക്കി ആദ്യമായാണ് ലാൽ ജോസ് ഒരു ചിത്രമൊരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ അരങ്ങേറിയ അന്ന രേഷ്മ രാജനാണ്(ലിച്ചി) ചിത്രത്തിലെ നായിക.