Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ്‍യോട് കടുത്ത ആരാധന; തകർപ്പൻ ഡാൻസുമായി സണ്ണി വെയ്നും സംഘവും

pokkiri-saimon-songs

തമിഴിലെ സൂപ്പർ താരം ഇളയദളപതി വിജയ് 'യുടെ കടുത്ത ആരാധകരുടെ കഥ പറയുന്ന ചിത്രമാണ് പോക്കിരി സൈമൺ. ഒരു തകർപ്പൻ വിജയ് ചിത്രത്തിന്റെ മൂഡ് ചിത്രത്തിനുണ്ടാകുമോയെന്ന് കാത്തിരുന്നു കാണാം. പക്ഷേ പോക്കിരി സൈമൺ എന്ന പേര് കേൾക്കുമ്പോൾ നമ്മൾ അങ്ങനെ തന്നെയാകുമല്ലോ പ്രതീക്ഷിക്കുക. ആ പ്രതീക്ഷയ്ക്കുള്ള സമ്മാനമാണ് ഈ പാട്ട്. പോക്കിരി സൈമണിലെ ഒരു ഗാനം പുറത്തിറങ്ങി. "അടടാ അടീങ്കടാ" എന്നു തുടങ്ങുന്ന ഗാനമാണ് റിലീസായത്. ഒന്നു കേട്ടാൽ ആരും മനസിലെങ്കിലും നൃത്തം ചവിട്ടിപ്പോകുന്ന ആവേശപ്പാട്ട്. 

സണ്ണി വെയിൻ, അപ്പാനി ശരത്, ഗ്രിഗറി തുടങ്ങിയവർ വിജയ്‍യുടെ നിരവധി ചിത്രങ്ങൾക്കൊപ്പം ആടിപ്പാടുന്നത് അത്രയേറെ രസകരമായിട്ടാണ്. ബി.കെ.ഹരിനാരായണൻ എഴുതി ഗോപീസുന്ദർ സംഗീതം നിർവ്വഹിച്ച പാട്ടാണിത്. ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് കെ.അമ്പാടിയാണ്. സണ്ണി വെയിൻ, പ്രയാഗ മാർട്ടിൻ, നെടുമുടി വേണു, അപ്പാനി ശരത്, ഗ്രിഗറി, ദിലീഷ് പോത്തൻ, സൈജു കുറുപ്പ് എന്നിവരാണ് പോക്കിരി സൈമണിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

ശ്രിവരി ഫിലിംസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ നിർമ്മിച്ച് ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.