Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതൊരു ഒന്നൊന്നര ജിമ്മിക്കി കമ്മല്‍: വൈറലായി ഡാൻസ് വിഡിയോ

jimmiki-kammal-viral-dance

ജിമ്മിക്കി കമ്മൽ എന്ന പാട്ട് പുറത്തുവന്നതിനു പിന്നാലെ പാട്ടിന്റെ നിരവധി കവർ വേർഷനുകളും ഡാന്‍സ് വിഡിയോകളുമാണ് യുട്യൂബിലെത്തുന്നത്. അവയെല്ലാം നമുക്ക് പ്രിയപ്പെട്ടതാകുകയും ചെയ്തു. എന്നാൽ അക്കൂട്ടത്തിൽ ഏറെ ശ്രദ്ധ നേടുകയാണ് ഈ വിഡിയോ. ഇന്ത്യൻ സ്കൂൾ ഓഫ് കൊമേഴ്സിലെ കുട്ടികളും പ്രവർത്തകരുമാണ് കളിച്ചു തകർത്തത്. 

യുട്യൂബിൽ ഒരാഴ്ച കൊണ്ട് 19 ലക്ഷത്തോളം പ്രാവശ്യമാണ് ഈ വിഡിയോ ആളുകൾ കണ്ടത്. ഓണാഘോഷത്തിന്റെ ഭാഗമായാണ് നൃത്തം ചവിട്ടിയത്. കേരള തനിമയുള്ള വസ്ത്രങ്ങളണിഞ്ഞുള്ള ഡാൻസ് പെട്ടെന്നാണ് സോഷ്യൽ മീഡിയയിലും വൈറലായത്.

വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലേതാണ് ഈ പാട്ട്. അനിൽ പനച്ചൂരാന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണമിട്ട് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേർന്നു പാടിയ ഗാനമാണിത്.