Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്മനാഭ സ്വാമി ക്ഷേത്ര പ്രവേശനത്തിനുള്ള യേശുദാസിന്റെ അപേക്ഷ: തീരുമാനം ഇന്ന്

kj-yesudas

നവരാത്രി ദിനത്തിൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന് അനുവാദം തേടി യേശുദാസ് ക്ഷേത്രം അധികൃതർക്ക് നൽകിയ കത്തിൽ തീരുമാനം ഇന്ന്. ജഡ്ജി കെ.ഹരിപാലിന്റെ അധ്യക്ഷതയിൽ നടക്കുന്ന ക്ഷേത്ര ഭരണ സമിതി യോഗമാണ് തീരുമാനമെടുക്കുക. 

ഗാനഗന്ധർവ്വന് ക്ഷേത്രത്തിന് പ്രവേശനം അനുവദിക്കണണെന്ന് ആവശ്യപ്പെട്ട് എംപിയും നടനുമായ സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു.തന്റെ വ്യക്തിപരമായ നിലപാടാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിശ്വാസികളായ എല്ലാവര്‍ക്കും ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണമെന്നാണ് സർക്കാർ നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്.