Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണിതിയും പാടി ജിമ്മിക്കി കമ്മൽ: വിഡിയോ

pranithi-jimmikki-kammal

യുട്യൂബില്‍ പാടി പ്രശസ്തരായവരിലെ കൊച്ചുമിടുക്കിയാണ് പ്രണിതിയെന്ന ഗായിക. റിയാലിറ്റി ഷോകളിലെ പ്രകടനവും ഏറെ ശ്രദ്ധേയം. പ്രണിതി പാടിയ മിക്ക കവർ വേര്‍ഷനുകളും സമൂഹ മാധ്യമങ്ങളിൽ വൈറൽ ഹിറ്റ് ആണ്. പ്രണിതിയുടെ ആ ഹിറ്റ് കൂട്ടത്തിൽ ഏറ്റവും പുതിയത് ഒരു മലയാളം പാട്ടാണ്. ഏതാണെന്ന് ഊഹിക്കാമല്ലോ? ജിമ്മിക്കി കമ്മൽ തന്നെ. 

എപ്പോഴത്തേയും പോലെ  ഇത്തവണയും പ്രണിതിയുടെ പ്രകടനം കണ്ടാൽ കയ്യടിച്ചു പോകും. ജിമ്മിക്കി കമ്മലും അരയിലൊരു കേരള സ്റ്റൈൽ തോർത്തുമുണ്ടും ചുറ്റി ഡാൻസൊക്കെ കളിച്ചാണ് കുഞ്ഞു ഗായികയുടെ ആലാപാനം. പാട്ടിന്റെ ആവേശം ഉൾക്കൊണ്ടുകൊണ്ടു തന്നെ. പക്ഷേ ഇവിടെ ഓർക്കസ്ട്രയ്ക്കു പകരം അകാപെല്ലയാണ്. ബാക്കിങ് വോക്കലിൽ പ്രണിതി തന്നെ. അക്കാപെല്ല അർജുനാണ് ചെയ്തത്. ചെന്നൈക്കാരിയായ പ്രണിതി എത്ര മനോഹരമായാണ് മലയാളം ഉച്ഛരിക്കുന്നത് എന്നതും നമ്മെ അതിശയിപ്പിക്കും. ജിമ്മിക്കി കമ്മലിന്റെ ഡാൻസ് വിഡിയോകൾക്കൊപ്പം ഇന്റർനെറ്റിലെ വൈറൽ ലോകത്തുണ്ട് പ്രണിതിയുടെ പാട്ടും.

മോഹൻലാല്‍ നായകനായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിൽ അനിൽ പനച്ചൂരാൻ എഴുതി ഷാൻ റഹ്മാൻ ഈണമിട്ട പാട്ടാണ് ജിമ്മിക്കി കമ്മൽ. വിനീത് ശ്രീനിവാസനും സംഘവുമാണ് ഈ പാട്ട് പാടിയത്.