Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലതാ മങ്കേഷ്കറുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്: സ്ത്രീയെ തിരഞ്ഞ് പൊലീസ്

INDIA-ARTS-CIENMA-BOLLYWOOD Indian Bollywood playback singer Lata Mangeshkar looks on during the '72nd Master Deenanath Mangeshkar Awards' in Mumbai on late April 24, 2014. AFP PHOTO / STR

ഗായിക ലതാ മങ്കേഷ്ക്കറുടെ പേരിൽ പണം തട്ടി. ഒരു സ്ത്രീയാണ് വ്യാജ ലെറ്റർ പാഡും ഒപ്പുമൊക്കെ സംഘടിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയത്. ലതാ മങ്കേഷ്കുടെ മാനേജരുടെ പരാതി പ്രകാരം സ്ത്രീയ്ക്കെതിരായ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് മുംബൈ പൊലീസ്.

40 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ളസ്ത്രീ ലതാ മങ്കേഷ്കരുടെ പേരിൽ സംഭാവന പിരിയ്ക്കുകയാണ് ചെയ്തത്. ഇവരുടെ രേഖാ ചിത്രം തയ്യാറാക്കി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. സമ്പന്ന കുടുംബങ്ങൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. വിഖ്യാത ഗായികയുടെ പേരിലുള്ളതായതിനാൽ തട്ടിപ്പ് വളരെ എളുപ്പത്തിൽ മുന്നോട്ടു കൊണ്ടുപോകാനായി. <p>ലതാ മങ്കേഷ്കർ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വേണ്ടിയാണ് എന്ന പേരിലായിരുന്നു പണപ്പിരിവ്.

Read More: Music News