Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധു ബാലകൃഷ്ണന് ഡോക്ടറേറ്റ്

madhu-balakrishnan

ഗായകൻ മധു ബാലകൃഷ്ണന് ഡോക്ടറേറ്റ്. അമേരിക്കയിലെ തമിഴ് ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയുടേതാണ് അംഗീകാരം. തമിഴ് സിനിമ ചലച്ചിത്ര സംഗീത രംഗത്തിനു നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഓണററി ഡോക്ടറേറ്റ്. 

മധു ബാലകൃഷ്ണന് മികച്ച ഗായകനുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരം ലഭിച്ച ഗാനം

കർണാടിക് സംഗീതത്തിലുള്ള പ്രാഗത്ഭ്യവും ഏതു മൂഡിലുള്ള ചലച്ചിത്ര ഗാനങ്ങളും ആലപിക്കാനുമുള്ള കഴിവുമാണ് മധു ബാലകൃഷ്ണന്റെ പ്രത്യേകത. ദക്ഷിണേന്ത്യന്‍ സിനിമകളിലായി 250ഓളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് മധു ബാലകൃഷ്ണൻ. സംസ്ഥാന ചലച്ചിത്ര പുരസ്കാരം, തമിഴ്നാട് ചലച്ചിത്ര പുരസ്കാരം, കലൈമണി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട് മധു ബാലകൃഷ്ണൻ. ആത്മാര്‍ഥതയോടെയുള്ള സംഗീത സമർപ്പണത്തിന് മധു ബാലകൃഷ്ണനെ തേടിയെത്തിയ അംഗീകാരത്തിൽ ഏറ്റവും മധുരതരം ഈ ആദരവു തന്നെയാണ്. 

Read More: Music News