Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നു കോടി! ഇങ്ങനെയൊരു നേട്ടം മലയാളത്തിൽ ഇതാദ്യം

i-love-you-mummy-record

യുട്യൂബിൽ ഏറ്റവുമധികം പ്രേക്ഷകരെ നേടിയ പാട്ട് ഏതാണ് എന്ന ചോദ്യത്തിന് ഉത്തരം കുറേ നാളായി ഇതുതന്നെയാണ്...

ഐ ലവ് യൂ മമ്മീ...

ഒത്തിരി കുസൃതികൾ കയ്യിലുള്ളൊരു മകളുടെയും അതിനെല്ലാത്തിനും കൂട്ടു നിൽക്കുന്നൊരു അമ്മയുടെയും സ്നേഹത്തിൽ പൊതിഞ്ഞ ഗാനം. വരികളും ഈണത്തിലും ദൃശ്യങ്ങളിലും സ്നേഹം മാത്രം. പുതിയൊരു റെക്കോർഡു കൂടി ഈ പാട്ടിനെ തേടിയെത്തിയിരിക്കുകയാണ്. ആദ്യമായി മൂന്നു കോടിയിലധികം പ്രേക്ഷകരെ നേടുന്ന മലയാള ഗാനം എന്ന റെക്കോർഡ് ഈ പാട്ടിന് സ്വന്തം. 2015 ഏപ്രിൽ 11നാണ് ഈ ഗാനം യുട്യൂബിലെത്തിയത്. മനോരമ മ്യൂസിക് ആണു ഗാനം പുറത്തിറക്കിയത്.

റഫീഖ് അഹമ്മദിന്റെ വരികൾക്ക് ദീപക് ദേവ് ഈണമിട്ട് ശ്വേത മോഹനം ദേവിക ദീപക് ദേവും ചേർന്ന് ആലപിച്ചതാണീ ഗാനം. ഭാസ്കർ ദി റാസ്കൽ എന്ന ചിത്രത്തിലേതാണീ പാട്ട്. ഗാനം പുറത്തിറങ്ങിയ അന്നു മുതൽക്കേ തരംഗമാണ് ഈ ഗാനം. കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട സിനിമ ഗാനങ്ങളിലൊന്നു കൂടിയാണിത്. കുഞ്ഞുങ്ങളുടെ പ്രിയം നേടാനായി എന്നതാണ് പാട്ടിന്റെ ഈ വലിയ വിജയയത്തിന്റെ രഹസ്യങ്ങളിലൊന്ന്. 

Read More: Music News