Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്നേഹം തോന്നും ഈ ദുല്‍ക്കറിനോട്! വിഡിയോ

ormakal-video

പറവ എന്ന ചിത്രത്തിലെ ദുൽക്കർ സൽമാനെ കാണാന്‍ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. ആ കൗതുകം വെറുതായായില്ല. പറവയിൽ ഉടനീളമില്ലെങ്കിലും ദുൽക്കറിന്റെ കഥാപാത്രം കണ്ണുനനയിച്ച് മനസിലേക്കു ചേക്കേറി. ചിത്രത്തിൽ ദുൽക്കർ പാടി അഭിനയിച്ച ഓർമകൾ എന്ന പാട്ടിന്റെ വിഡിയോ പുറത്തിറങ്ങി. കഥാപാത്രത്തോട് ഇഷ്ടം ഏറുകയേയുള്ളൂ ഈ വിഡിയോ കാണുമ്പോൾ. ദുൽക്കർ തന്നെയാണീ പാട്ടു പാടിയതും.  

'ഓർമകൾ' എന്ന ഈ പാട്ടിലുള്ളത് പകരം വയ്ക്കാനില്ലാത്ത സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കരുതലിന്റെയും കാഴ്ചകളാണ്. നാട്ടുമ്പുറക്കാഴ്ചകളുടെ, മട്ടാഞ്ചേരിയുടെ നന്മയാണ്. റെക്സ് വിജയനാണ് സംഗീതം. വിനായക് ശശികുമാറാണു വരികളെഴുതിയത്.