Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനിയും "ഞങ്ങൾ" തന്നെ: ആശ്വാസ വാക്കുകൾക്ക് നന്ദി പറഞ്ഞ് ബിജിബാൽ

bijibal-and-wife-santhi

ഇനി മുതലങ്ങോട്ടും ഞാൻ ഇല്ല, ഞങ്ങൾ തന്നെയെന്ന് സംഗീത സംവിധായകൻ ബിജിബാൽ. ഭാര്യ ശാന്തിയുടെ വിയോഗത്തിൽ ആശ്വാസ വാക്കുകൾ പങ്കുവച്ചവർക്കും കണ്ണീരും ചെറുപുഞ്ചിരിയും കരുതി വച്ചവർക്കും നന്ദി പറയുകയായിരുന്നു ബിജിബാൽ. സമൂഹ മാധ്യമത്തിലൂടെയാണ് ബിജിബാൽ അക്കാര്യം പറഞ്ഞത്. മസ്തിഷ്കാഘാതത്തെ തുടർന്ന് കഴിഞ്ഞ മാസം ഓഗസ്റ്റ് 29നാണ് ശാന്തി അന്തരിച്ചത്. 

പ്രമുഖ നർത്തകി കൂടിയായിരുന്നു ശാന്തി. ബിജിബാൽ സംഗീത സംവിധാനം നിർവ്വഹിച്ച സകലദേവ നുതേ എന്ന ആൽബത്തിലുള്ള ശാന്തിയുടെ നൃത്തം ഏറെ ശ്രദ്ധേയമായിരുന്നു. ദയയും ദേവദത്തുമാണ് മക്കൾ. 

ഒപ്പം ശാന്തി ബിജിബാലിന്റെ ഒരു നൃത്ത വിഡിയോയും പങ്കുവച്ചു. രാമന്റെ ഏദൻതോട്ടം എന്ന ചിത്രത്തിലേക്കായി ശാന്തി നൃത്തം ചിട്ടപ്പെടുത്തിയിരുന്നു. അര്‍ധനാരീശ്വര എന്ന ആശയത്തിലാണ് ഈ നൃത്തം ചിട്ടപ്പെടുത്തിയത്.

ബിജിബാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം.  

നന്ദി,

ഞങ്ങളെ അടുത്തറിയുന്നവരും അകലെനിന്നറിയുന്നവരും ഞങ്ങൾക്ക് വേണ്ടി ഒരു തുള്ളി കണ്ണുനീരും ചുണ്ടിൽ കരുതലിന്റെ ചെറുപുഞ്ചിരിയും കരുതി വച്ചതിന്. ഇനി മുതലങ്ങോട്ടും "ഞാൻ" ഇല്ല, "ഞങ്ങൾ" തന്നെ. 

No more "RIP"s please. Santhi is Peace, but she never rests. Keeping me smile is not just an easy task.

Happy Vijayadashami