Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ആശംസ അമൂല്യം: ചിത്രയോട് ലതാ മങ്കേഷ്കർ!

lata-chithra

ഈ ആശംസകള്‍ക്ക് നന്ദി. അമൂല്യമാണ് ഈ വാക്കുകള്‍....കെ.എസ്.ചിത്രയോട് ലതാ മങ്കേഷ്കർ പറഞ്ഞതാണിത്. മലയാളത്തിന്റെ വാനമ്പാടി പിറന്നാൾ ആശംസകൾ നേർന്നപ്പോഴാണ് ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഗായിക തീർത്തും പ്രതീക്ഷിക്കാത്ത മറുപടി നൽകിയത്. ലതാ മങ്കേഷ്കറിന്റെ ഏറ്റവും പ്രശസ്ത ഗാനങ്ങളിലൊന്ന് ചിത്ര പാടുന്നതിന്റെ ഓഡിയോയും ആ ആശംസയ്ക്ക് ഒപ്പമുണ്ടായിരുന്നു. സംഗീത ലോകത്തു നിന്ന് ലതാ മങ്കേഷ്കറിനു കിട്ടിയ ഏറ്റവും സുന്ദരമായ പിറന്നാൾ ആശംകളിലൊന്നായിരിക്കും ഇതെന്നതില്‍ തര്‍ക്കമില്ല. 

എന്നും ചിരിക്കുന്നൊരു സ്വരഭംഗിയാണ് കെ.എസ്.ചിത്ര. അവരുടെ പാട്ടുകൾ പോലെ മനോഹരമായ വ്യക്തിത്വം. അവർ പാടാനെത്തുന്ന വേദികൾ അവിസ്മരണീയമാകുന്നതും അതുകൊണ്ടാണ്. ആരാധകർക്കു മാത്രമല്ല സംഗീത ലോകത്തിനും അതുതന്നെയാണ് അഭിപ്രായം. സമൂഹ മാധ്യമത്തിൽ സജീവമായ ചിത്ര തന്റെ സഹപ്രവർത്തകരുടെ പിറന്നാൾ ദിനത്തിലെല്ലാം ആശംസയുമായി എത്താറുണ്ട്.