Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാളിദാസും മേഘയും: നല്ല ഭംഗി ഈ ജോഡിക്കും പാട്ടിനും

oru-pakka-kathai-song

കാളിദാസ് ജയറാം നായകനാകുന്ന ഒരു പക്കാ കതൈ എന്ന തമിഴ് ചിത്രത്തിൽ നിന്നുള്ള ഗാനം പുറത്തിറങ്ങി. കാളിദാസും മേഘ ആകാശും പ്രണയാര്‍ദ്രരായി അഭിനയിക്കുന്ന ചിത്രത്തിലെ ഈ പാട്ടും മനോഹരമാണ്. നല്ല ജോഡിയും നല്ലൊരു ഗാനവും. ലിറികൽ വിഡിയോയാണ് പുറത്തിറങ്ങിയത്. 

താനൈ എന്ന പാട്ടിന് സംഗീതം ഗോവിന്ദ് മേനോനാണ്. കാർത്തിക് നേതയുടേതാണ് വരികൾ. ഷോൺ റോൾദാനും ആനന്ദി ജോഷിയും ചേർന്നാണ് ഈ ഗാനം പാടിയത്. ബാലാജി ധരണീധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കാളിദാസിന്റെ രണ്ടം തമിഴ് ചിത്രം. പി വി ചന്ദ്രമൗലി, ജീവാ രവി, ലക്ഷ്മി പ്രിയ മേനോൻ, മീന എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. വാസൻസ് വിഷ്വൽ വെഞ്ചേഴ്സിന്റെ ബാനറിൽ കെ.എസ് ശ്രീനിവാസനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് .