Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതെന്താ ഇങ്ങനെ? പാട്ടിൽ അതിശയിപ്പിച്ച് ആമിർ!

sexy-baliye

അതിശയിപ്പിച്ച, ചിന്തിപ്പിച്ച ആവിഷ്കാര രീതിയാണ് ആമിർ ഖാൻ ചിത്രങ്ങളിലുള്ളത്. നടന്റെ ഏറ്റവും പുതിയ ചിത്രം സീക്രട് സൂപ്പർ സ്റ്റാറിന്റെ ഈ ഗാനം കാണുമ്പോൾ ആ പറച്ചിലിന് ഒന്നുകൂടി ആക്കം വരികയാണ്. അങ്ങനെയൊരു ലുക്കിലാണ് സീക്രട് സൂപ്പർ സ്റ്റാർ എന്ന മ്യൂസികൽ ഡ്രാമ ചിത്രത്തിൽ താരം എത്തുന്നത്. 

ജാക്കറ്റും സ്പൈക്കുമൊക്കെയായി 'സെക്സി ബാലിയേ' എന്ന പാട്ടിൽ ആടിപ്പാടുകയാണ് ആമിര്‍. വിചിത്രമായ ഭാവങ്ങളും മേക്കപ്പുമായി ഇതുവരെ കണ്ടിട്ടില്ലാത്തൊരു ആമിറാണ് രംഗങ്ങളിലുള്ളത്. ഇതെന്താ ഇങ്ങനെയെന്ന് ആദ്യം കാണുമ്പോൾ ചിന്തിച്ചു പോകും.സൂപ്പർ ഹോട്ട് ലുക്കിലുള്ള നാല് സുന്ദരിമാരും ഒപ്പമുണ്ട്. ചടുല താളത്തിലുള്ള പാട്ട് കേട്ടിരിക്കാനും രസകരാണ്. കൗസർ മുനീറിന്റെ വരികൾക്ക് അമിത് ത്രിവേദിയുടേതാണ് സംഗീതം. മൈക്കാ സിങിന്റേതാണ് ആലാപനം. മൈക്കയുടെ സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ കൂട്ടത്തിലേക്കു തന്നെയാണ് ഈ പാട്ടും. സന്യ മഹാപാത്രയാണ് നൃത്തച്ചുവടുകൾക്കു പിന്നിൽ. 

 സൂപ്പർ ഹോട്ട് ലുക്കിലുള്ള നാല് നടിമാർക്കൊപ്പമാണ് അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന ചിത്രം ആമിറും ഭാര്യ കിരൺ റാവുവും ചേർന്നാണ് നിർമ്മിക്കുന്നത്.