Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈറലായി മീനാക്ഷിയുടെ ഗിത്താർ വായന

meenakshi-dileep

താരങ്ങളുടെ മക്കൾ എപ്പോഴും ശ്രദ്ധാ കേന്ദ്രങ്ങളാണ്. ഇപ്പോൾ സോഷ്യൽ മീഡിയയുടെ കാലമായതിനാൽ അവർ ചെയ്യുന്ന കാര്യങ്ങളൊക്കെ പെട്ടെന്ന് വൈറലാകും. നടൻ ദിലീപിന്റെ മകൾ ഗിത്താർ വായിക്കുന്ന കാഴ്ചയാണ് ഇക്കൂട്ടത്തിൽ ഏറ്റവും പുതിയത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് ഗിത്താർ വായന. ഈ വിഡിയോ പുതിയതാണോ എന്നതിനു സ്ഥിരീകരണമല്ല. എവിടെവച്ച് എടുത്തതാണ് എന്നും അറിയില്ല. പക്ഷേ വിഡിയോ സമൂഹ മാധ്യമങ്ങളിലും യുട്യൂബിലും വൈറലാണ്. ആദ്യമായാണ് മീനാക്ഷിയുടെ ഇത്തരമൊരു വിഡിയോ പുറത്തുവരുന്നത്.