Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിരിപ്പിക്കാൻ ധ്യാനും സംഘവും പിന്നെ മംമ്തയും

goodalochana-movie-song

ജിമ്മിക്കി കമ്മലിനു ശേഷം ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവ്വഹിച്ച ചിത്രമാണ് ഗൂഢാലോചന. അച്ഛനേയും ചേട്ടൻ വിനീത് ശ്രീനിവാസനേയും പോലെ ധ്യാൻ ശ്രീനിവാസൻ തിരക്കഥാ രചന നിർവ്വഹിച്ച് നായകനാകുന്നു എന്നത് മറ്റൊരു പ്രത്യേകത. ചിത്രത്തിൽ നിന്ന് ഒരു ഗാനം പുറത്തിറങ്ങി. ഈ അങ്ങാടി കവലയിൽ എന്നു തുടങ്ങുന്ന ഗാനം ഷാൻ തന്നെയാണു പാടിയത്. അൽപം നാടൻ ശൈലിയിൽ ഉള്ളംതുറന്ന് ഷാൻ പാടിയിരിക്കുന്നു. കേൾക്കാൻ രസകരമായ വരികളും. മനു മഞ്ജിത് ആണ് പാട്ട് എഴുതിയത്.

ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ശ്രീനാഥ് ഭാസി, ഹരീഷ് കണാരൻ എന്നിവരൊന്നു ചേർന്ന പാട്ടിൽ പതിവു പോലെ ചിരിക്കാനേറെയുണ്ട്. ചിത്രകാരനായ അജുവും സംഘവും അൽപം കുരുത്തക്കേടുകളൊക്കെയായി ജീവിച്ചു പോകുന്നതാണ് രംഗങ്ങളിൽ. കിടിലൻ ലുക്കിലാണ് നായികമാരായ മംമ്തയും നിരഞ്ജനയും. തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.