Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിന്തിക്കാതെ സംസാരിക്കുന്നവരെ അടക്കിനിർത്തണം: ചിന്തയെ വിമര്‍ശിച്ച് നടൻ സുബീഷ്

subish-sudhi-chintha

കേവലം കയ്യടിക്കു വേണ്ടി പ്രസംഗിക്കുന്നവരെ അടക്കി നിർത്തണമെന്ന് നടൻ സുബീഷ് സുധി. ജിമ്മിക്കി കമ്മൽ എന്ന ഗാനത്തെ കുറിച്ച് സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷയായ ചിന്ത ജെറോം നടത്തിയ പരാമർശ‌ത്തെ കുറിച്ചാണ് സുധി സമൂഹ മാധ്യമം വഴി പ്രതികരിച്ചത്. 

കേരളത്തിലെ ഇടത് യുവജന പുരോഗമന പ്രസ്ഥാനങ്ങളിലെ നേതാക്കളിൽ വലിയ പ്രതീക്ഷയാണുള്ളത്. കേരളത്തിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ അത് ഇവർക്കാണ്. അതുകൊണ്ട് ചിന്ത ഉപയോഗിക്കാതെ സംസാരിക്കുന്ന തേനാക്കളെ അടക്കി നിർത്തണം. സുബീഷ് പറയുന്നു.

 ''കേരളത്തിലെ എല്ലാ അമ്മമാരും ജിമ്മിക്കിയും കമ്മലും ഇടുന്നവരല്ല, ആ കമ്മൽ മോഷ്ടിക്കുന്നവരല്ല അച്ഛൻമാർ. അഥവാ ആ ജിമ്മിക്കി കമ്മൽ ആരെങ്കിലും മോഷ്ടിച്ചാൽ അതിന് ബ്രാൻഡി കുടിക്കുന്നവരല്ല അമ്മമാർ എന്നായിരുന്നു പാട്ടിനെ കുറിച്ച് ചിന്ത പറഞ്ഞത്". 

ഒരു മെക്സിക്കൻ അപാരത, എന്നു നിന്റെ മൊയ്തീന്‍, ക്ലാസ്മേറ്റ്സ്, ദി ഗ്രേറ്റ് ഫാദർ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നടനാണു സുധി. സുധി സമൂഹ മാധ്യമത്തിൽ എഴുതിയ അഭിപ്രായം വായിക്കാം

പ്രിയപ്പെട്ട പുരോഗമന ഇടതു വിദ്യാർഥി യുവജന നേതാക്കളോട് നിങ്ങൾ ഒരു പ്രതീക്ഷ ആണ് ഞാനാടങ്ങുന്ന കേരളീയ യുവത്വത്തിന് കേരളീയ സമൂഹത്തിനു കേരളത്തിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ നിങ്ങൾക് ആണ് .കേവലം കയ്യടിക് വേണ്ടി ചിന്ത ഉപയോഗിക്കാതെ സംസാരിക്കുന്ന പുതിയകാല ജറോംമാരെ അടക്കി നിർത്തേണ്ടത് നമ്മുടെ ഒകെ ആവശ്യം ആണ് സോഷ്യൽ മീഡിയയയിൽ എന്തിനു പ്രതികരിക്കാൻ ഞാൻ ആള് അല്ല അതിന്റെ വലിയ വിവരം ഒന്നും എനിക്ക് ഇല്ല നിങ്ങളിൽ പ്രതീക്ഷയർപ്പിച്ച പൊതുഇടങ്ങളിൽ നിങ്ങൾക്കു വേണ്ടി സംസാരിക്കുന്ന കുറെ അധികം മലയാളികളിൽ ഒരാൾ മാത്രമാണീ ഞാൻ