Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴ് ലുക്കിൽ സനുഷ: മനസുതൊടും ഈ പാട്ട്

sanusha-kodiveeran-songs

ബാലതാരമായും നായികയായും മലയാളത്തിൽ ശ്രദ്ധേയമായ വേഷം ചെയ്ത അഭിനേത്രിയാണ് സനുഷ. തമിഴ് ചിത്രങ്ങളിലും മികവുറ്റ പ്രകടനം നടത്തിയ സനുഷ ഇപ്പോൾ കൊടിവീരൻ എന്ന ചിത്രത്തിലാണ്. ചിത്രത്തിൽ നിന്ന് ഒരു ഗാനം പുറത്തിറങ്ങി. മനസുതൊടുന്നൊരു മെലഡി ഗാനം. പാട്ടിന്റെ ലിറികൽ വിഡിയോയാണ് എത്തിയത്. പട്ടുസാരിയുടുത്ത് തമിഴ് ലുക്കിൽ നിൽക്കുന്ന സനുഷയ്ക്കും ഭംഗിയേറെ. 

മോഹൻരാജൻ വരികളെഴുതി എൻ.ആർ.രഘുനന്ദൻ സംഗീതം പകർന്ന് ഗുരു പാടിയ പാട്ടാണിത്. എം.മുത്തയ്യ സംവിധാനം െയ്യുന്ന ചിത്രമാണിത്. ശശികുമാറും മഹിമ നമ്പ്യാറുമാണ് പ്രധാന വേഷങ്ങളിൽ. എം.ശശികുമാറാണ് നിർമാണം.