Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെർസൽ മസാല പടം, പക്ഷേ ഇഷ്ടമായി: ശ്രീനിവാസ്

srinivas-mersal-comment

വിജയ് ചിത്രം മെര്‍സല്‍ വിവിധ തലങ്ങളിൽ നിന്നാണ് വിശകലനം ചെയ്യപ്പെട്ടത്. സിനിമ-സംഗീത രംഗത്തുള്ളവർ സമ്മിശ്ര പ്രതികരണമാണു പങ്കുവച്ചതും. ഇപ്പോൾ ഗായകൻ ശ്രീനിവാസ് പറഞ്ഞ അഭിപ്രായം സമൂഹമാധ്യമത്തിൽ ചർച്ച ചെയ്യപ്പെടുകയാണ്. മെർസൽ വെറും മസാലപ്പടം ആണെന്നാണ് ശ്രീനിവാസിന്റെ അഭിപ്രായം. യുക്തിയെ പടിക്കു പുറത്തു നിര്‍ത്തുന്നൊരു ചിത്രമാണിത്. പക്ഷേ തനിക്ക് ചിത്രം ഒരുപാടിഷ്ടമായെന്നും ശ്രീനിവാസ് പറയുന്നു. അദ്ദേഹത്തിന്റെ മകൾ ശരണ്യ ഒരു ഗാനം ചിത്രത്തിൽ പാടിയിട്ടുമുണ്ട്. 

ആരോഗ്യ മേഖലയെ കുറിച്ച് മെർസലിൽ വന്ന വിമ‌ര്‍ശനം സാധുതയുള്ളതാണ്. പക്ഷേ അഴിമതി ഒരു സർവ്വസാധാരണമായ നിലയ്ക്ക് ആരോഗ്യ മേഖലയെ മാത്രം വിമർശിക്കുന്നത് ശരിയല്ല. ശ്രീനിവാസ് പറയുന്നു. ആഡംബരത്തോടുള്ള ഭ്രമമാണ് അദ്ദേഹം ഉന്നയിക്കുന്ന മറ്റൊരു കാര്യം. ദാരിദ്ര്യ രേഖയ്ക്കു താഴെ ഒരു വലിയ വിഭാഗം ജനങ്ങൾ ജീവിക്കുന്ന, വിലക്കയറ്റം വളരെ ഉയർന്നൊരു രാജ്യത്ത് ധനികർക്ക് ചെയ്യാൻ ഒരുപാട് നല്ല കാര്യങ്ങളുണ്ട്. പക്ഷേ നികുതി കൃത്യമായി അടയ്ക്കുന്നുണ്ടെന്നു കാണിച്ച് ആഡംബരത്തിൽ മുഴുകി ജീവിക്കുകയാണ് അവർ. മെർസൽ എന്ന ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തിയതിനോടൊപ്പം സമൂഹത്തിന്റെ ഒരു പൊതുധാരണയെ കുറിച്ചു കൂടിയാണ് പറയുകയാണ് ശ്രീനിവാസ്. 

ശ്രീനിവാസ് സമൂഹമാധ്യമത്തിൽ‌ പങ്കുവച്ച മറ്റു പരാമർശങ്ങളുടെ പരിഭാഷ വായിക്കാം

"അവസാനം മെർസൽ ഞാനും കണ്ടു. വെള്ളിത്തിരയിൽ തന്റെ ശബ്ദം കേൾക്കാൻ ഒരുപാട് കൗതുകത്തോടെ മകൾ ശരണ്യയും ഒപ്പമുണ്ടായിരുന്നു. അവളുടെ സന്തോഷം പങ്കു വയ്ക്കുന്നു. നല്ല നല്ല പാട്ടുകൾ പാടാൻ അവൾക്ക് ഇനിയും അവസരം ലഭിക്കുമെന്ന് പ്രത്യാശിക്കുന്നു. 

മെർസൽ വൈദ്യശാസ്ത്ര രംഗത്തിന്റെ വാണിജ്യവത്ക്കരണത്തെക്കുറിച്ച് ചില സാധുതയുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. ഫൈവ്സ്റ്റാർ ആശുപത്രികളും യാതൊരു ധാർമിക ബോധവുമില്ലാത്ത ഡോക്ടർമാരും നമുക്കുണ്ട്. ശരി തന്നെ. പക്ഷെ എല്ലാ മേഖലയിലും അഴിമതി സർവ്വസാധാരണമാണെന്നിരിക്കെ ഒരു തൊഴിൽ മേഖലയെ മാത്രം കുറ്റപ്പെടുത്തിയത് ശരിയല്ല. ജനനവും മരണവും കാണുന്ന മേഖലയാണ് വൈദ്യ രംഗം. ഡോക്ടർമാർ വിശുദ്ധരായിരിക്കണണെന്നും അല്ലെങ്കിൽ ഒരു സാധാരണ മനുഷ്യരുടെ ചിന്താ നിലവാരത്തിനും മുകളിലായിരിക്കണം അവരെന്നുമാണു നമ്മൾ ആഗ്രഹിക്കുന്നതും. 

വിജയികളായ സിനിമ സംവിധായകരുടേയോ അഭിനേതാക്കളുടേയോ അല്ലെങ്കിൽ സംഗീത സംവിധായകരുടേയോ ഭാര്യമാർക്ക് ഡയമണ്ടോ വിദേശത്ത് വിനോദയാത്രകളോ ഒക്കെ ആകാം. കാശുള്ളവർക്ക് അത് ചിലവാക്കുന്നതിനു ന്യായീകരണമുണ്ട്. അവർ നികുതി അടയ്ക്കുന്നുണ്ട് എന്നതു തന്നെ. അതുകൊണ്ടു തന്നെ ആഡംബരത്തിൽ മുങ്ങിയ കാറുകളും മാളികകളും അവർക്കു സ്വന്തമാക്കാം. അവർ ചിന്തിക്കുന്നത് ശരിയാണ്, അവർ നികുതി അടയ്ക്കുന്നുണ്ടല്ലോ. എന്നാൽ നമ്മളിൽ എത്ര ആളുകൾക്ക് ഇങ്ങനെ ചെയ്യാൻ സാധിക്കും. ഞാൻ എന്നെയും കൂടി ചേർത്താണ് പറയുന്നത്.നമ്മുടെ മന:സാക്ഷി അതിനനുവദിക്കുമോ? ടാക്സ് കൊടുക്കുന്നുണ്ടല്ലോ എന്ന ന്യായീകരണം പറഞ്ഞ് നമുക്ക് അതൊക്കെ ചെയ്യാൻ തോന്നുമോ?

ഇവിടത്തെ യുവത്വത്തിലാണ് എന്റെ പ്രതീക്ഷ. ജാതി-മത-നിറ വിവേചനങ്ങൾക്ക് അതീതമായി മനുഷ്യരെ കാണാനുള്ള കഴിവുണ്ട് അവർക്ക്. അഴിമതിയോട് അസഹിഷ്ണയുണ്ട് അവർക്ക്. വളരെ ലളിതരായ മനുഷ്യരാണ് അവരിൽ ഭൂരിപക്ഷവും. നമ്മുടെ രാജ്യത്തെ മുന്നോട്ട് നയിക്കാൻ സാധിക്കുന്ന യുവജനതയെ കിട്ടുമെന്നാണ് നമ്മുടെ പ്രത്യാശ."