Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൈപ്പിൻ ചുവട്ടിലെ പ്രണയഗാനം!

neeraj-madhav-song

നാട്ടിലെ പെയിന്റടിക്കാരൻ ചേട്ടന്റെ പ്രണയത്തെ കുറിച്ചൊരു പാട്ടെത്തിയിരിക്കുകയാണ്. മീനിനെ പോലെയാണ് പ്രണയിനിയെന്നും മനസിന്റെ കായലിലിട്ടു അവളെ വളർത്താൻ കൊതിയാണെന്നുമുള്ള നാടൻ വരികളുള്ള പാട്ട്. പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിനായി ബിജിബാല്‍ ഈണമിട്ട ഈ ഗാനം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. 

കായലിറമ്പില് ചാഞ്ഞ കൊമ്പില് കാത്തിരിക്കണ പൊന്നാണേ...എന്നു തുടങ്ങുന്ന വരികൾ എഴുതിയത് സന്തോഷ് വർമയാണ്. ബിജിബാലും ആന്‍ ആമിയും ചേർന്നാണ് പാടിയിരിക്കുന്നത്. നാടൻ പാട്ടിന്റെ ചേലുള്ള വരികള്‍ക്ക് അതുപോലെ ഭംഗിയുള്ള സംഗീതം നൽകുന്ന ബിജിബാൽ ടച്ച് ഇവിടെയുമുണ്ട്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ കണ്ണിലെ പൊയകയില് എന്ന പാട്ടിനു ശേഷം ബിജിബാല്‍ സംഗീതത്തിൽ കേൾ‌ക്കുന്ന ശ്രദ്ധേയ ഗാനവും ഇതാണ്. 

റീബാ മോണിക്കയും നീരജ് മാധവുമാണ് ഗാന രംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ഡോമിൻ‌ ഡിസിൽവ സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ പ്രദർശനത്തിനെത്തും. 

Read More: Music News