Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റൊഷമോൻ റൊഷമോൻ...സോളോയിലെ വിഡിയോ ഗാനം കാണാം

roshomon-video

ദുൽക്കർ സൽമാൻ നായകനായ സോളോയിലെ ഗാനങ്ങളിൽ പ്രശാന്ത് പിള്ള ഈണമിട്ട 'റൊഷമോന്‍' എന്ന പാട്ടിന്റെ വിഡിയോ പുറത്തിറങ്ങി. മോഹൻ രാജ് വരികളെഴുതിയ ഗാനം ആലപിച്ചത് അശ്വിൻ ഗോപകുമാറും അരുൺ കമ്മത്തും നിതിൻ സുരേഷും സച്ചിൻ രാജും രാകേഷ് കിഷോറും ആൽഫ്രെഡ് എബി ഇസാക്കും ചേർന്നാണ്. 

താളമുള്ള പാട്ടിനൊപ്പം ദുൽക്കർ സൽമാന്റെയും നേഹ ശർമയുടെയും ചുവടുകൾ കൂടിയാകുമ്പോൾ ഇൗ ഗാനം മികച്ചൊരു ദൃശ്യവിരുന്നു കൂടിയാകുന്നു. ചുവപ്പൻ കൊടിയേന്തിയ കഥാപാത്രങ്ങളും ഔപചാരികതകളില്ലാത്ത അവരുടെ ആഘോഷവും യുവത്വത്തെ ഹരംപിടിപ്പിക്കും എന്നുറപ്പ്.

കേട്ടിരിക്കുമ്പോൾ അറിയാതെ മനസുകൊണ്ടെങ്കിലും നമ്മളും ആ താളത്തിനും അതിന്റെ ചുവടുകൾക്കുമൊപ്പം ചേർന്നുപോകും. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ചിത്രത്തിലെ മറ്റു ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. നാലു ഹ്രസ്വചിത്രങ്ങൾ കൂടിച്ചേർന്ന സോളോ തീയറ്ററിലും മോശമല്ലാത്ത പ്രകടനമാണ് കാഴ്ച വച്ചത്. 

Read More:Music News