Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൊടക്ക് പാട്ട് കളിച്ച് കോളജ് ഇളക്കിമറിച്ച് നീരജ്

neeraj-madhav-sodakku-song-dance

സൊടക്ക് പാട്ട് കളിച്ച് വിദ്യാർഥികളെ ഇളക്കിമറിച്ച് നീരജ് മാധവ്.  ഒരു കോളജിൽ അതിഥിയായി എത്തിയ നീരജ് വിദ്യാർഥികൾക്കൊപ്പം സൊടക്ക് പാട്ട് ഇട്ട് ചുവട് വയ്ക്കുന്ന വിഡിയോ വൈറലാവുകയാണ്. സൊടക്ക് പാട്ടിനൊപ്പം ഒരു കോളജ് വിദ്യാർഥിയെ പോലെ ഹരംകയറി ഡാൻസ് ചെയ്യുകയാണ് നീരജ്. 

വിദ്യാർഥികള്‍ക്കൊപ്പം വേദിയിലും പിന്നെ സദസിലേക്കും ഇറങ്ങി വന്ന് രസകരമായി നീരജ് ഡാന്‍സ് ചെയ്തു. കൂളിങ് ഗ്ലാസ് എടുത്തു വച്ച് കളിച്ച് നിർത്തുമ്പോൾ വിദ്യാർഥി സംഘം ആവേശത്തിലായി. നേരത്തെ സംവിധായകൻ ബേസിലിനോടൊപ്പം വണ്ടിയിലിരുന്നു ഈ പാട്ടിന്റെ  ഡബ്സ്മാഷ് ചെയ്തിരുന്നു നീരജ്. ആ വിഡിയോയും വൈറലായിരുന്നു. 

താനാ സേർന്ത കൂട്ടം എന്ന സൂര്യ ചിത്രത്തിലെ പാട്ടാണിത്. ആന്റണി ദാസൻ പാടിയ പാട്ടിന്റെ സംഗീതം അനിരുദ്ധ് രവിചന്ദറാണ്. ചിത്രത്തിന്റെ സംവിധായകനായ വിഗ്നേഷ് ശിവനും മണി അമുധാവനും ചേർന്നാണ് സൊടക്ക് പാട്ടിന് വരികൾ കുറിച്ചത്.

Read More:Music News