Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാന്ത്രിക വിരലുകളിലെ ഈണം: സ്റ്റീഫൻ ദേവസിയുടെ സംഗീത ആൽബം

stephen-devassy-single

വിരലുകളിൽ സംഗീതത്തിന്റെ ദൈവിക സ്പർശനം തീർത്ത് സ്റ്റീഫൻ ദേവസി. ഫിഫ്ത് എലമെന്റ് എന്നു പേരിട്ടിരിക്കുന്ന ഗാനം വാദ്യോപകരണങ്ങളിലൊരുങ്ങിയ മാസ്മരിക ഈണമാണ്. പ്രോജക്ട് 70 എന്നു പേരുള്ള സംഗീത ആൽബത്തിന്റെ ആശയവും സംഗീതവും നിർമാണവും സ്റ്റീഫൻ തന്നെ. 

സംഗീതത്തിലൂടെ ആത്മീയതയെപ്പറ്റി സംവദിക്കുകയാണ് സ്റ്റീഫനും സംഘവും. സ്റ്റീഫന്റെ പിയാനോ വായന പോലെ ആത്മാവിലലിഞ്ഞു ചേരുന്ന സംഗീതം തന്നെയാണിവിടെയും. ഈശ്വരനും സംഗീതവും ഒന്നുതന്നെയെന്നു നമുക്കു തോന്നും. നമുക്കു ചുറ്റുമുള്ള എല്ലാത്തിനും അതിന്റേതായ സംഗീതമുണ്ടെന്നും അതിനെ തിരിച്ചറിയണമെന്നും പറയുന്നു ഈ ആൽബം. 

സ്റ്റീഫൻ ദേവസി, ജിനോ ബാങ്ക്സ്, ഗിരിധർ ഉദുപ്പ എന്നിവർക്കൊപ്പം സോളിഡ് ബാൻഡും ഇതിന്റെ പിന്നണിയിലുണ്ട്. സതീഷ് മൈൻഡ്സ് ആണ് സംവിധാനം. 

Read More:Music News