Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും റായ് ലക്ഷ്മി അതീവ ഗ്ലാമറസ്; ജൂലി 2 പാട്ട് കാണാം

rai-laxmi-julie-second-song

നടി  റായ് ലക്ഷ്മി നായികയായി അരങ്ങേറ്റം കുറിക്കുന്ന ബോളിവുഡ് ചിത്രമാണ് ജൂലി2. താരം അതീവ ഗ്ലാമറസ് ആകുന്നുവെന്നത് മറ്റൊരു പ്രത്യേകത. സിനിമയിൽ നിന്ന് മറ്റൊരു പാട്ടു കൂടി പുറത്തിറങ്ങി. ഐറ്റം ഡാൻസ് ആയ ഖരാമാ ഖരാമാ എന്ന ഗാനമാണിത്. വിജു ഷാ സംഗീതം നൽകി സമീര്‍ അഞ്ജാൻ വരികളെഴുതി പാവ്നി പാണ്ഡെ പാടിയ പാട്ടാണിത്. 

ചിത്രത്തിന്റെ ട്രെയിലറിലും മറ്റ് ഗാനങ്ങളിലും ഇതുപോലെ ഗ്ലാമർ ലുക്കിലാണ് റായ് ലക്ഷ്മി. മറ്റു ഗാനങ്ങളും ചിത്രത്തിന്റെ സ്വഭാവം പോലെ കേൾവിക്കാരെ ത്രില്ലടിപ്പിക്കുന്ന താളത്തിലുള്ളതാണ്. ദീപക് ശിവ്ദാസ്നി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഫഹീം ചൗധരി ആണ്. വിജയ് നായർ, ദീപക് ശിവ്ദാസ്നി,പഹ്‍ലജ് നിഹലാനി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

Read More:Music News,Bollywood Songs