Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗഹൃദത്തിന്റെ സന്തോഷവുമായി നാം: ആദ്യ പാട്ട് കാണാം

naam-movie-video-song

ജീവിതത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ സന്തോഷവും സമ്മാനവും നല്ല സുഹൃത്തുക്കളാണ്. നമ്മൾ ഏറ്റവും നന്നായി ചിരിക്കുന്നത് ഭക്ഷണം കഴിക്കുന്നത് ഒക്കെ നല്ല കൂട്ടുകാർക്കൊപ്പമുള്ള വേളകളിലാണ്. ഈ കൂട്ടുകാരും അവരുടെ പാട്ടും യാത്രയും അങ്ങനെയുള്ളതാണ്. നല്ല സൗഹൃദങ്ങളെ ഓർമിപ്പിക്കുന്ന സന്തോഷം പകരുന്നൊരു പാട്ട്. ഹരിചരൺ ആലപിച്ച ഗാനം നാം എന്ന ചിത്രത്തിലേതാണ്. നാം എന്നു തന്നെയാണ് പാട്ടിന്റെ പേരും. 

 

അലകളായി ഉയരുന്ന വേളയിൽ

കവിതയായി പെയ്യുന്നു ഭൂമിയിൽ എന്നു തുടങ്ങുന്ന മനോഹരമായ വരികളും പാട്ടുമാണ് വിഡിയോയിലുള്ളത്. കേട്ടിരിക്കുമ്പോൾ നല്ല ചങ്ങാതിമാരുടെ അരികിലെത്തും പോലെ തോന്നും. അവർക്കൊപ്പമൊരു യാത്ര പോകാൻ തോന്നും. ശബരീഷ് വർമയുടെ വരികൾക്ക് ഈണമിട്ടത് അശ്വിനും സന്ദീപും ചേർന്നാണ്. ജോഷി തോമസ് പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം ജോഷി തോമസ് പള്ളിക്കലാണ് നിർമ്മിക്കുന്നത്.