Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസ്കർ അലിയുടെ പ്രണയം: ചെമ്പരത്തിപ്പൂവിലെ ആദ്യ ഗാനം

chembarathipoo-video-song

ആസിഫ് അലിയുടെ സഹോദരൻ അസ്കർ അലി നായകനാകുന്ന ചിത്രം ചെമ്പരത്തിപ്പൂവിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി. കണ്ണിൽ കണ്ണൊന്നു കാണാൻ എന്നു തുടങ്ങുന്ന പ്രണയഗാനം വിനീത് ശ്രീനിവാസനും ഹരിത ബാലകൃഷ്ണനും ചേർന്നാണ് പാടിയിരിക്കുന്നത്. രാകേഷ് എ.ആർ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയത് ജിനിൽ ജോസ് ആണ്. 

ചൂളമടിക്കാനും വെറുതെ മൂളി നടക്കാനും തോന്നുന്ന ലളിതമായ വരികളും അതുപോലെ സംഗീതവുമുള്ള പാട്ടാണിത്. കണ്ണിനുള്ളിലാണ് പ്രണയത്തിന്റെ മനോഹാരിത അറിയാനാകുന്നതെന്നു പറയുന്ന പാട്ടിന്റെ ദൃശ്യങ്ങളും മനോഹരമാണ്. പാർവതി അരുൺ ആണ് ഈ പാട്ടിൽ അസ്കറിന്റെ ജോഡി. നാട്ടുവഴികളിലും സ്കൂളിലേക്കുമുള്ള യാത്രകളിലുമൊക്കെ വിടരുന്ന പ്രണയത്തെ ആവിഷ്കരിക്കുന്ന ഗാനത്തിന്റെ ദൃശ്യങ്ങൾ ചെമ്പരത്തിപ്പൂ പോലെ ചേലുള്ളതാണ്. അരുൺ‌ വൈഗ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഏഴു ഗാനങ്ങളാണുള്ളത്.