കർണാടിക് സംഗീതത്തിന്റെ ശുദ്ധിയും റോക്ക് സംഗീതത്തിന്റെ ത്രസിപ്പും. അഗം എന്ന ബാൻഡിനെ അടയാളപ്പെടുത്തുന്നത് ഇക്കാര്യമാണ്. പ്രോഗ്രസീവ് റോക്ക് എന്ന ശാഖയിൽ പുതുതാളമേളങ്ങൾ തീർക്കുന്ന സംഗീത സംഘത്തിന്റെ പുതിയ സൃഷ്ടിയെത്തി. അഗത്തിന്റെ മാജിക് എന്നുതന്നെ പറയാം. ഓൺവാഡ്സ് ആൻഡ് അപ്‍വാഡ്സ്("Onwards and Upwards")എന്ന സംഗീത വിഡിയോ മനോഹരമാണ്.
ഹരീഷ് ശിവരാമകൃഷ്ണനാണ് ആലാപനം.മുത്തുസ്വാമി ദീക്ഷിതരുടെ 'സുബ്രഹ്മണ്യേന രക്ഷിതോഹം' എന്ന കീർത്തനവും റോക്ക് സംഗീതവും ചേർത്താണ് അഗം ഈ സംഗീതം ചിട്ടപ്പെടുത്തിയത്. അഗത്തിന്റെ എ ഡ്രീം റ്റു റിമെംബർ എന്ന ആൽബത്തിലേതാണീ ഗാനം. ശുദ്ധ ധന്യാസി രാഗത്തിലുളള കീർത്തനവും ചെണ്ടയും ഗിത്താറും ഡ്രംസും കീബോർഡും ചേർന്നുള്ള ഓർക്കസ്ട്രയും തീർക്കുന്ന സംഗീതം മനസിലങ്ങു താളംപിടിച്ചു നിൽക്കും. ഹരീഷിന്റെ ആലാപനം അത്രമേൽ ഊര്‍ജമുള്ളതും തീക്ഷ്ണവുമാണ്.