Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്ലാമർ ലുക്കിൽ അമല: പാട്ടിനു 10 ലക്ഷം കാഴ്ചക്കാർ

thiruttupayale-amala-paul

വിദ്യാസാഗർ സംഗീതം നൽകിയ ചിത്രമാണ് തിരുട്ടുപയലേ 2. ചിത്രത്തിലുള്ളതെല്ലാം മനോഹരമായ ഗാനങ്ങളാണ്. അതിലൊരു പാട്ട് ഏറെ ശ്രദ്ധ നേടുകയാണ്. 10 ലക്ഷത്തിലധികം പ്രേക്ഷകരാണ് ഗാനം ഇതിനോടകം യൂട്യൂബിൽ കണ്ടത്. അമലാ പോളും ബോബി സിംഹയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. ഇരുവരുടെയും കഥാപാത്രങ്ങളുടെ പ്രണയാർദ്ര നിമിഷങ്ങളും ജീവിതവുമാണ് പാട്ടിലുള്ളത്. സാരിയുടുത്ത് തമിഴ് ലുക്കിൽ ഗ്ലാമറസ് സുന്ദരിയാണു അമല പോൾ. 

കാർത്തികും ശ്വേത മോഹനും ചേർന്നാണീ ഗാനം പാടിയത്. പാ വിജയ്‍യുടേതാണു വരികൾ. സുശി ഗണേഷൻ സംവിധാനം ചെയ്യുന്ന ചിത്രം അമല പോളിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നു കൂടിയാണ്.