Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിവിൻ പോളിയുടെ റിച്ചിയിലെ തീം സോങ് പുറത്തിറങ്ങി

nivin-pauly-richie-song

നിവിൻ പോളി നായകനാകുന്ന തമിഴ് ചിത്രം റിച്ചിയിലെ തീം സോങ് പുറത്തിറങ്ങി. ക്ലാസിക് ആക്ഷൻ ചിത്രങ്ങളിലെ ഈണങ്ങളെ അനുസ്മരിപ്പിക്കുന്നു ഈ തീം സോങ്. ചടുലവും തീക്ഷ്ണവുമായ ഈണം. ബി. അജനീഷ് ലോകനാഥ് ആണ് സംഗീതം ഒരുക്കിയത്. ചെന്നൈയിൽ ഇന്നലെയായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്.

ആക്ഷൻ നായകന്റെ ഗൗരവവും ത്രസിപ്പുമുള്ള നിവിൻ പോളിയുടെ പല ലുക്കുകളാണ് പാട്ടിന്റെ വിഡിയോയിലുള്ളത്. കറുത്ത ഷർട്ടും  കൂളിങ് ഗ്ലാസും ചുവപ്പൻ കുറിയും കഴുത്തിൽ പൂമാലയും കയ്യിൽ തോക്കുമായി തമിഴ് നായകനായി കിടിലൻ ലുക്കിലാണ് നിവിൻ പോളി. നിവിൻ പോളി ആരാധകർ കാത്തിരിക്കുന്നൊരു ചിത്രമാണ് റിച്ചി. 

ഈ ആക്ഷൻ ക്രൈം ത്രില്ലർ ചിത്രം ഗൗതം രാമചന്ദ്രനാണ് സംവിധാനം ചെയ്യുന്നത്. രക്ഷിത് ഷെട്ടിയുടേതാണു തിരക്കഥ. ലക്ഷ്മിപ്രിയ ചന്ദ്രമൗലിയും നാട്ടിയുമാണ് മറ്റു പ്രധാന വേഷങ്ങൾ അവതരപ്പിക്കുന്നത്.