Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരുൾ മൂടിയ കണ്ണുകളിൽ ഇനി സിനിമയുടെ വെള്ളി വെളിച്ചം

jayasurya-gokul

ഇരുൾ മൂടിയ കണ്ണുകളുമായി പാട്ടു പാടി ടെലിവിഷൻ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ഗോകുൽ രാജ് ഇനി സിനിമയിൽ പാടും. നടൻ ജയസൂര്യ വഴിയാണ് ഗോകുലിന് സിനിമയിൽ അവസരമൊരുങ്ങിയത്. ജയസൂര്യ തന്നെ നായകനാകുന്ന ഗബ്രി എന്ന ചിത്രത്തിലാണ് ഗോകുൽ ഒരു ഗാനം ആലപിക്കുന്നത്. രാജേഷ് ജോർജ് കുളങ്ങര നിർമിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ നവാഗതനായ സാംജി ആന്റണിയാണ്. 

സമൂഹ മാധ്യമത്തിലെ കുറിപ്പിലൂടെയാണ് ജയസൂര്യ ഇക്കാര്യം അറിയിച്ചത്. കലാഭവൻ മണി ഈണമിട്ട ഒരു ഗാനമാണ് ചാനൽ പരിപാടിയിൽ ഗോകുല്‍ പാടിയത്. അന്ന് ആ പരിപാടിയിൽ അതിഥിയായിരുന്നു ജയസൂര്യ. സമൂഹ മാധ്യമത്തിൽ വൈറലായ വിഡിയോ കണ്ട് ശിവഗംഗ എന്ന പെൺകുട്ടിക്കും ഇതേ ചിത്രത്തിൽ പാടാനുള്ള അവസരം ജയസൂര്യ വഴി കിട്ടിയിരുന്നു. ചിത്രത്തിൽ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നതും ശിവഗംഗയാണ്.