Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അബി പാടിയ പാട്ട്!

abi-song

തമാശകൾ മാത്രം പറയുന്ന ആമിനത്താത്ത അബി സിനിമയിലും പിന്നീട് ഒരുപാട് വേദികളിലും അവതരിപ്പിച്ച കഥാപാത്രമായിരുന്നു. അദ്ദേഹത്തെ അടയാളപ്പെടുത്തിയ വേഷവും ഇതായിരുന്നു. വർഷങ്ങൾക്ക് ശേഷം ആമിനത്താത്ത ഒരു സിനിമയിലെ പാട്ടിലും എത്തി. സലാല മൊബൈൽസ് എന്ന ചിത്രത്തിലെ ലാ ലാ ലാസാ...എന്ന ഗാനത്തിലാണ് ആമിനത്താത്ത ശബ്ദമായി എത്തിയത്. 

നസ്രിയയും ഗോപി സുന്ദറുമായിരുന്നു കൂടെപ്പാടിയത്. അബി ആമിനത്താത്തയായി പാടുകയായിരുന്നു. ആമിനത്താത്തയുടെ വർത്തമാനങ്ങളായിരുന്നു പാട്ടിനെ രസകരമാക്കിയതും. സിനിമയിൽ അബി പാടിയ ഏക ഗാനവും ഇതാണ്. വർഷങ്ങൾക്കു ശേഷം മലയാളി ആമിനത്താത്തയെ ഒാർത്തതും ഇൗ പാട്ടിലൂടെയാണ്.