Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാസ്റ്റർ പീസിലെ വേക്കപ്പ് സോങ്

master-piece-video-song

മഴയെത്തും മുൻപെ എന്ന സിനിമയിൽ കോളജ് അധ്യാപകനായി എത്തിയ മമ്മൂട്ടി മാസ്റ്റർ പീസ് എന്ന ചിത്രത്തിലൂടെ വീണ്ടും വിദ്യാർഥികൾക്ക് പ്രിയങ്കരനായ അധ്യാപകനായി എത്തുകയാണ്. ചിത്രത്തിലെ ആദ്യ വിഡിയോ ഗാനം തന്നെ പ്രേക്ഷകരുടെ കാത്തിരിപ്പു വെറുതെയാകില്ലെന്ന തെളിയിക്കുന്നതാണ്. ലുക്കിലും ആക്ഷനിലും ഗംഭീരമാണ് മാസ്റ്റർ പീസിൽ മമ്മൂട്ടി. പാശ്ചാത്യ സംഗീത ശൈലിയിലുള്ള താളാത്മകമായ പാട്ടും അതുപോലെ. മൂളി നടക്കാൻ തോന്നുന്ന ഗാനം.

ദീപക് ദേവിന്റേതാണു സംഗീതം. പാടിയത് ഹരിചരണും ജ്യോത്സനയും ചേർന്ന്. സന്തോഷ് വർമയുടേതാണു വരികൾ.  പാട്ടിന്റെ ഈണം പോലെ പ്രസരിപ്പുള്ളതാണ് രംഗങ്ങളും. കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകനായി തിളങ്ങുകയാണ് മമ്മൂട്ടി. ആരും കൊതിച്ചു പോകുന്നൊരു അധ്യാപകനായി. ‍പെയിന്റടിയും ഹോക്കി കളിയും ബൈക്കിൽ കറക്കവും ഒക്കെയായി സ്റ്റാർ ലുക്കില്‍. രംഗത്തില്‍ സന്തോഷ് പണ്ഡിറ്റും പൂനം ബജ്‍വയും മറ്റു താരങ്ങളുമുണ്ട്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 22–ന് തീയറ്ററിൽ എത്തും.