Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലളിത മനോഹരം മായാനദിയുടെ ഓഡിയോ ലോഞ്ച്

mayanadhi-audio-launch

ഒരു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് എത്രമാത്രം വ്യത്യസ്തവും താരനിബിഡവും ആഡംബരപൂർണവും ആക്കാമെന്നാണ് അണിയറ പ്രവർത്തകർ ചിന്തിക്കുക. എന്നാൽ അതിൽ നിന്ന് തീർത്തും വ്യത്യസ്തമായിരുന്നു മായാനദി എന്ന ആഷിഖ് അബു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. ലളിതവും മനോഹരവുമായിരുന്നു ആ നിമിഷങ്ങൾ. 

ചിത്രത്തിന്റെ സംഗീത സംവിധായകൻ റെക്സ് വിജയൻ സംഗീത സംവിധായകൻ ബിജിബാലിന് പാട്ടുകളുടെ സിഡി കൈമാറിയാണ് ഓഡിയോ ലോഞ്ച് നിർവഹിച്ചത്. ഇവരെ കൂടാതെ ചടങ്ങിന് സാക്ഷികളായത് ആഷിഖ് അബു, റിമ കല്ലിങ്കല്‍, ദിലീഷ് പോത്തൻ, ,ഷഹബാസ് അമൻ, ഗാനരചയിതാവ് വിനായക് ശശികുമാർ, ചിത്രത്തിലെ നായിക ഐശ്വര്യ ലക്ഷ്മി എന്നിവരടങ്ങിയൊരു ചെറു സംഘം.

മായാനദി എന്ന പേര് ഒരു പുസ്തകത്തിനായാലും സിനിമയ്ക്കായാലും കിട്ടുന്നത് അസൂയാവഹമായ നേട്ടമാണെന്ന് ബിജിബാൽ അഭിപ്രായപ്പെട്ടു. ‌ഉയിരിൻ നദിയേ എന്ന പാട്ടും ഓഡിയോ ലോഞ്ചിനോട് അനുബന്ധിച്ച് അവതരിപ്പിച്ചു. നേഹ നായരും റെക്സ് വിജയനും ചേർന്നാണീ ഗാനം പാടിയത്. ചിത്രത്തിലെ മറ്റൊരു ഗാനമായ മിഴിയിൽ നിന്നും  ഇന്നലെ പുറത്തിറങ്ങിയിരുന്നു.