Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനോഹരം സായി പല്ലവിയും ഈ ഡാൻസും: ഫിദയിലെ പാട്ട് കാണാം

sai-pallavi-dance-fida

ഒരു കല്യാണ വീട്ടിലെത്തിയാൽ വധുവിനെ പോലെ തന്നെ എല്ലാവരും ശ്രദ്ധിക്കുന്നത് അവൾക്കരികിൽ നിൽക്കുന്ന പെൺകുട്ടികളെ കൂടിയാണ്. ആ കല്യാണം ഏറ്റവുമധികം ആഘോഷമാക്കുന്നതും ഈ തോഴികൾ തന്നെ. ചിലപ്പോൾ കല്യാണപ്പെണ്ണിനേയും കടത്തിവെട്ടും ഇവരുടെ ലുക്കും. അങ്ങനെയുള്ളൊരു കൂട്ടുകാരിയായാണ് സായി പല്ലവിയുമെത്തുന്നത്. ലെഹെംഗയണിഞ്ഞ് മുടി അഴിച്ചിട്ട് നൃത്തമാടി കല്യാണ വീട്ടിൽ ഒരു ചിത്രശലഭത്തെ പോലെ പാറി നടക്കുകയാണ് സായി പല്ലവി. ഫിദ എന്ന ചിത്രത്തിന്റെ മലയാളം പരിഭാഷയിലെ പാട്ടാണിത്. വച്ചിന്തേ... എന്ന പാട്ടിന്റെ മലയാളം പതിപ്പ്. ഗാനരംഗത്തിൽ അതിസുന്ദരിയാണ് സായി പല്ലവി. ഡാൻസും അതുപോലെ തന്നെ.

തർജ്ജമ ചെയ്തെത്തുന്ന പാട്ടുകൾ കേൾക്കുമ്പോൾ തോന്നുന്ന വിരസത ഇവിടെ അധികമില്ല. ശക്തികാന്ത് കാര്‍ത്തികിന്റേതാണു സംഗീതം. ഈ പാട്ടിന്റെ വരികൾ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയത് സിജു തുറവൂറാണ്. ശ്യാമ സിജുവും വിധു പ്രതാപും ചേർന്നാണീ പാട്ടു പാടിയത്. വരുൺ തേജ് ആണു നായകൻ. അഭിനേത്രി എന്ന പോലെ നല്ലൊരു ഡാൻസറും കൂടിയാണെന്നു തെളിയിച്ച സായിയുടെ മികച്ച നൃത്ത രംഗമുളള ചിത്രം കൂടിയാണ് ഫിദ.