Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐ ലവ് യൂ മമ്മീ...ഏറെയിഷ്ടമാകും ഇവരുടെ ഡ്യുയറ്റ്!

i-love-you-mummy-smule

പാട്ടുകാരുടെയും പാട്ടിഷ്ടക്കാരുടേയും പ്രിയ ഇടമാണ് സ്മ്യൂള്‍ എന്ന ആപ്ലിക്കേഷൻ. എണ്ണിയാലൊടുങ്ങാത്ത പാട്ടുകാരാണ് ഓരോ ദിവസവും ഈ ഡിജിറ്റൽ വേദിയിൽ പാടാനെത്തുന്നത്. സ്മ്യൂളിൽ പാടി താരമായവരും ഏറെ. എന്നാൽ അതിൽ ചിലർ പാട്ടു കൊണ്ടു മാത്രമല്ല ശ്രദ്ധിക്കപ്പെടുന്നത്. ഈ അമ്മയും കുഞ്ഞു മകളും അതുപോലെയാണ്. ഇരുവരും ചേർന്നുള്ള പാട്ട് ഏവർക്കും പ്രിയപ്പെട്ടതായി. പാട്ടു പോലെ ക്യൂട് ലുക്കുള്ളവരാണ് ഇരുവരും. 

ഭാസ്കർ ദി റാസ്കൽ എന്ന ചിത്രത്തിലെ ഐ ലവ് യൂ മമ്മി എന്ന ഹിറ്റ് ഗാനമാണിവർ ആലപിച്ചത്. ആലാപനവും ഇരുവരും ഒന്നുചേർന്നിരിക്കുന്ന രംഗവും പാട്ടിനൊപ്പമുള്ള ആക്ഷനും ഏവർക്കും ഇഷ്ടമായി. ഒന്നര ലക്ഷത്തോളം പ്രേക്ഷകരേയും നേടി ഈ വി‌ഡിയോ. ഒട്ടേറെ പേർ ഈ പാട്ട് സ്മ്യൂളിൽ പാടിയിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഈ ഡ്യുയറ്റ്.

റഫീഖ് അഹമ്മദ് എഴുതി ദീപക് ദേവ് ഈണമിട്ട് ദേവിക ദീപക് ദേവും ശ്വേത മോഹനും ചേർന്നു പാടിയ പാട്ട് യുട്യൂബിൽ ആദ്യമായി മൂന്നു കോടി പ്രേക്ഷകരെ നേടിയ മലയാളം ഗാനമാണ്. നയൻതാരയും മമ്മൂട്ടിയുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്.