Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ലുക്കിൽ അനുഷ്കയ്ക്കൊപ്പം ഉണ്ണി മുകുന്ദൻ!

anushka-unni-mukundan-audio-launch

ഭാഗമതി ഓഡിയോ ലോഞ്ചിൽ തെന്നിന്ത്യൻ സുന്ദരി അനുഷ്ക ഷെട്ടിക്കൊപ്പം തിളങ്ങി ഉണ്ണി മുകുന്ദനും. തന്റെ പുതിയ ചിത്രം, ഭാഗമതിയുടെ മലയാളം പതിപ്പിന്റെ ഓഡിയോ ലോഞ്ചിനാണ് ഉണ്ണിയും അനുഷ്കയും ഒരേ വേദിയിലെത്തിയത്. ചിത്രത്തിൽ അനുഷ്കയും ഉണ്ണി മുകുന്ദനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കണ്ണടയൊക്കെ ധരിച്ച് പുതിയ ലുക്കിലായിരുന്നു ഉണ്ണി മുകുന്ദന്‍. അനുഷ്കയും പതിവു പോലെ പവർഫുൾ.

ഇരുവരും പ്രണയാർദ്രരായി അഭിനയിക്കുന്ന ചിത്രത്തിലെ ആദ്യ വിഡിയോ ഗാനം മികച്ച പ്രതികരണമാണു നേടിയത്. തമൻ ആണു പാട്ടുകൾക്കു സംഗീതം പകർന്നത്. ജി.അശോക് അണിയിച്ചൊരുക്കുന്ന തെലുങ്ക് ചിത്രത്തിനു സംഗീതം തമൻ ആണ്. ജനതാ ഗാരേജിനു ശേഷം ഉണ്ണി മുകുന്ദൻ അന്യ ഭാഷയിൽ അവതരിപ്പിക്കുന്ന മറ്റൊരു വൻ ചിത്രമാണ് ഭാഗമതി. ഉണ്ണി മുകുന്ദന്റെ കരിയറിലെ വമ്പൻ പ്രോജക്ടുകളിലൊന്നാണ് ഈ ചിത്രം.