Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിറ്റ് ഗാനത്തിന് കവർ വേർഷനുമായി ശ്വേത സുബ്രം

shwetha-subram

സിനിമയിലെ ഹിറ്റ് ഗാനത്തിന് കവർ വേർഷനുകൾ ഇറങ്ങുക പതിവാണ്. മായാവൻ എന്ന ചിത്രത്തിലെ പാട്ടിന് കവർ വേർഷനുമായി എത്തിയിരിക്കുകയാണ് ഗായിക ശ്വേത സുബ്രം. മായാവൻ എന്ന ചിത്രത്തിലെ മെല്ലെ മെല്ലെ...എന്ന പാട്ടാണിത്. ജിബ്രാൻ ആണ് ഈ ഗാനത്തിന് ഈണമിട്ടത്. ശ്വേതയുടെ ആദ്യ തമിഴ് ഗാനമാണിത്. പോയ വർഷത്തെ തമിഴ് ഹിറ്റുകളുടെ കൂട്ടത്തിലുള്ള പാട്ടു കൂടിയാണിത്. 

ചെറു കാറ്റുപോൽ നേർത്ത സ്വരഭംഗിയുള്ള ശ്വേത സുബ്രമും അഭിഷേകും ചേർന്നു പാടിയ പാട്ടാണിത്. അമേരിക്കയിൽ ഷൂട്ട് ചെയ്ത കവർ വേർഷനിൽ ഇരുവരും തന്നെയാണു പാടി അഭിനയിക്കുന്നതും. മെല്ല മെല്ല...എന്നു തുടങ്ങുന്ന പ്രണയഗാനം നവ്യാനുഭവമാണ്. മായാവനിൽ നിന്ന് ഏറ്റവും ശ്രദ്ധ നേടിയ പാട്ട് ഇതുതന്നെയായിരുന്നു.  സൗന്ദര രാജനാണു വരികൾ. ചെന്നൈ കോറസ് ആണു പാട്ടിലെ ഏറ്റവും ആകര്‍ഷണീയമായ ബാക്കിങ് വോക്കലിൽ. ഡേവിഡ് കെല്ലറാണു ഈ വിഡിയോ സംവിധാനം ചെയ്ത്. സി.വി.കുമാറാണ് മായാവൻ സംവിധാനം ചെയ്തത്.