Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടു പാടി മോഹൻലാൽ, കയ്യടിച്ച് സുരാജ്

mohanlal

താനൊരു നല്ല ഗായകനാണെന്ന് മോഹന്‍ലാല്‍ പലവട്ടം തെളിയിച്ചിട്ടുള്ളതാണ്. സിനിമകളിലും അവാര്‍ഡ് നിശകളിലും സ്റ്റേജ് ഷോകളിലും സുഹൃദ് സദസ്സുകളിലും അദ്ദേഹം പാടുന്നത് നാം പലവട്ടം കണ്ടിട്ടുമുണ്ട്. മുംബൈയിലെ ഒരു സ്വകാര്യ ചടങ്ങിൽ വച്ച് ‘നീ മധു പകരൂ...’ എന്ന ഗാനം പാടുന്ന അദ്ദേഹത്തിന്റെ വിഡിയോ വൈറലാവുകയാണ്. വിഡിയോയിൽ അദ്ദേഹത്തിനൊപ്പം സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും നടൻ സുരാജ് വെഞ്ഞാറമ്മൂടുമുണ്ട്.

അനശ്വര നടന്‍ പ്രേം നസീറും നടി ഷീലയും അഭിനയിച്ച ‘മൂടല്‍മഞ്ഞ്’ സിനിമയിൽ യേശുദാസ് പാടിയ ഗാനമാണ് ‘നീ മധു പകരൂ, മലര്‍ ചൊരിയൂ’. പഴയ ഗാനമാണെങ്കിലും ഇപ്പോഴും ഇൗ പാട്ടിന്റെ ജനപ്രിയതയിൽ ഒട്ടും കുറവ് വന്നിട്ടില്ല. പുതുതലമുറയ്ക്കും സുപരിചിതമാണ് ഇൗ ഗാനം. സ്റ്റീഫന്‍ ദേവസ്സിയുടെ പിയാനോ സംഗീതത്തിനൊപ്പമാണ് മോഹൻലാലിന്റെ മനോഹരമായ ആലാപനം. സുരാജ് വെഞ്ഞാറമൂട് ലാലേട്ടന്റെ ആലാപനത്തിന് കയ്യടിച്ച് പ്രോല്‍സാഹനം നല്‍കി ഒപ്പമുണ്ട്.