Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേരിക്കുട്ടിയായി തിളങ്ങി ജയസൂര്യ: പുതിയ ഗാനം

markutty-song

പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിനു ശേഷം സംവിധായകൻ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ‘ഞാൻ മേരിക്കുട്ടി’ എന്ന ചിത്രത്തിലെ ‘എന്നുള്ളിൽ എന്നും നീ മാത്രം’ എന്ന ഗാനം യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം പിടിത്തു. ജയസൂര്യ വ്യത്യസ്തമായ വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറും നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. 

ട്രാൻസ്ജെൻഡറുകൾ സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങളെയാണ് ചിത്രം വരച്ചുക്കാട്ടുന്നതെന്ന് ഈ ഗാനത്തിലെ വരികളും ദൃശ്യങ്ങളും സൂചിപ്പിക്കുന്നു. കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഒറ്റപ്പെടുന്ന മേരിക്കുട്ടിയെയാണ് പാട്ടിലെ രംഗങ്ങളിൽ കാണാൻ സാധിക്കുന്നത്. ഗാനത്തിൽ ‍ജയസൂര്യയോടൊപ്പം ഇന്നസെന്റ്, അ‍ജു വർഗീസ്, ജുവൽ മേരി തുടങ്ങിയവരുമുണ്ട്. സിത്താര കൃഷ്ണകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വർമ്മയുടെ ഹൃദ്യമായ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ആനന്ദ് മധുസൂദനനാണ്.