Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആവേശക്കൊടുമുടിയിൽ റഷ്യൻ ലോകകപ്പിന്റെ ഒൗദ്യോഗിക ഗാനമെത്തി: വിഡിയോ

fia-official-video-song

ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളിൽ ആവേശം തീർക്കാൻ ഫിഫ ലോകകപ്പ് 2018–ന്റെ ഒൗദ്യോഗിക ഗാനം പുറത്തിറങ്ങി. ‘ലീവ് ഇറ്റ് അപ്പ്’ എന്ന ഗാനം പ്രമുഖ സംഗീതജ്ഞനും പാട്ടുകാരനുമായ നിക്ക‍ി ജാമാണ് ഒരുക്കിയിരിക്കുന്നത്. റഷ്യയിൽ നടക്കുന്ന ഫിഫ ലോകകപ്പിന്റെ ഇൗ ഒൗദ്യോഗിക ഗാനം പുറത്തിറങ്ങി മിനിറ്റുകൾക്കകം തന്നെ അനവധിയാളുകളാണ് കണ്ടത്.

പ്രമുഖ ഹോളിവുഡ് താരം വിൽ‍ സ്മിത്തും പാട്ടുകാരി ഇറ ഇസത്രെഫിയുമാണ് പാട്ടിന്റെ രംഗങ്ങളിലുള്ളത്. ഫുട്ബോളിന്റെ ആവേശം തീർക്കാൻ മൈതാനത്തെ രംഗങ്ങളും കൂട്ടിയിണക്കിയിരിക്കുന്നു. നിക്കി ജാമും ഇറ ഇസത്രെഫിയും ചേർന്നാണ് ‘ഒാ ഒാ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. നിരവധി ഹിറ്റ് ആൽബങ്ങൾ ഒരുക്കിയിട്ടുള്ള പ്രമുഖ ഡിജെ ഡിപ്ലോയാണ് ഇൗ ഗാനത്തിന്റെ പ്രൊഡ്യൂസർ.  ‘എവിടെയാണോ ഒരുമയുള്ളത് അവിടെ വിജയമുണ്ട്’ എന്നതാണ് വിഡിയോ പങ്കു വയ്ക്കുന്ന ആശയം. 

വിൽ സ്മിത്തിനൊപ്പം മെസി, നെയ്മർ, റോണാൾഡീഞ്ഞോ തുടങ്ങിയ പ്രമുഖ താരങ്ങളും വിഡിയോയുടെ രംഗങ്ങളിൽ എത്തുന്നുണ്ട്. ആരാധകരിൽ ആവേശം തീർക്കുന്ന ചടുലതാളത്തിൽ ഒരുക്കിയിരിക്കുന്ന ഗാനത്തിന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ലോകകപ്പ്  ആവേശം ആരാധകരിൽ എത്തിക്കുന്നതിൽ അതാതു സമയത്തെ ഗാനങ്ങളും സുപ്രധാന പങ്ക് വഹിക്കാറുണ്ട്. ലോകകപ്പ്  കഴിഞ്ഞാലും ചിലപ്പോൾ അതു സൃഷ്ടിക്കുന്ന അലകൾ അടങ്ങാറില്ല. ‘വീ ആർ വൺ’, ‘വക്കാ വക്കാ’, ‘കപ്പ് ഒാഫ് ലൈഫ്’ എന്നിങ്ങനെ ആരാധകർ മറക്കാത്ത നിരവധി ലോകകപ്പ് ഗാനങ്ങളുടെ പട്ടികയിലേക്കാണ് ‘ലീവ് ഇറ്റ് അപ്പിന്റെ’യും യാത്ര. 

ഔദ്യോഗിക ഗാനത്തിനു പിന്നാലെ പുറത്തിറങ്ങിയ പാട്ടിന്റെ മെയ്ക്കിങ് വിഡിയോയും സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. വിൽ സ്മിത്ത് തന്റെ യു‌‌ട്യൂബ് ചാനലിലൂ‌ടെ പുറത്തുവിട്ട ഇൗ വിഡിയോയിൽ അദ്ദേഹത്തെ പന്തു തട്ടാൻ റൊണാൾഡിഞ്ഞോ പഠിപ്പിക്കുന്നതും കാണാം. വിഡിയോയിൽ ഉടനീളം നിറഞ്ഞു നിൽക്കുന്ന നിക്കി ഗാനത്തിലെ തന്റെ ചുവടുകൾക്ക് പിന്നിലുള്ള രസകരമായകാര്യങ്ങളും പങ്കുവെയ്ക്കുന്നുണ്ട്.