Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനിയില്ലല്ലോ ആ ശബ്ദം: വേദനയോടെ ഹമീദ്

ernakulam-umbai-with-hameed

കൊച്ചിയുടെ സംഗീത സദസ്സുകളിൽ ഇനി ഉമ്പായി എന്ന വലിയ സംഗീതജ്ഞൻ ഉണ്ടാകില്ലല്ലോ എന്ന തിരിച്ചറിവിന്റെ വേദന മനസ്സിൽ ഒതുക്കുകയാണു സന്തതസഹചാരി പി.ഇ. ഹമീദ്. നാൽപതു വർഷത്തെ സുഹൃദ്ബന്ധമാണ് ഉമ്പായിയുമായി ഹമീദിനുണ്ടായിരുന്നത്.

ഉമ്പായിക്കൊപ്പം നിഴൽപോലെ പലയിടത്തും പോയിരുന്ന ഹമീദിന്റെ സഹായത്തോടെയാണു രാഗം ഭൈരവി എന്ന ആത്മകഥാ രൂപത്തിലുള്ള പുസ്തകം ഉമ്പായി തയാറാക്കിയത്. ഉമ്പായി പറഞ്ഞുനൽകിയത് എഴുതി തയാറാക്കിയത് ഹമീദ് ആയിരുന്നു.

കൊച്ചിയിലെ കലാസാംസ്കാരിക സംഘടന ഇസ്ക്രയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് ഉമ്പായിയുമായി പരിചയപ്പെട്ടതെന്നു ഹമീദ് പറഞ്ഞു. 1978 മുതൽ ഇസ്ക്രയുടെ പ്രവർത്തനങ്ങളിൽ ഉമ്പായി സഹകരിച്ചിരുന്നു. ഹിന്ദുസ്ഥാനി സംഗീത ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്വപ്നം മനസ്സിൽ അവശേഷിപ്പിച്ചുകൊണ്ടാണു കൊച്ചിക്കാരുടെ സ്വകാര്യ അഹങ്കാരമായ ഉമ്പായി കടന്നുപോകുന്നത്. ഉമ്പായീസ് മ്യൂസിക്കൽ അക്കാദമിയുടെ (യുഎംഎ) ലോഗോ പ്രകാശനം മേയ് മാസത്തിൽ നടത്തിയിരുന്നു.

ഹിന്ദുസ്ഥാനി സംഗീതത്തിൽ യുവാക്കൾക്കു പരിശീലനം നൽകാൻ ലക്ഷ്യമിട്ടതായിരുന്നു അക്കാദമി.രോഗബാധിതനാണെന്ന് അറിഞ്ഞിട്ടും ജീവിതത്തിലേക്കു തിരിച്ചുവരാ‍ൻ കഴിയുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചിരുന്നതായി ഗായകൻ അലി സാദിഖ് പറഞ്ഞു.