ADVERTISEMENT

മലയാളികളുടെ ഇഷ്ടവിഭവമായ പൊറോട്ടയെക്കുറിച്ചൊരുക്കിയ പൊറോട്ട ഗാനം വൈറലാകുന്നു. പൊറോട്ടയ്ക്കു സർക്കാർ18 ശതമാനം ജി.എസ്.ടി. ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ എങ്ങും ചര്‍ച്ചയായിരിക്കുകയാണ് പൊറോട്ട. സമൂഹമാധ്യമക്കൂട്ടായ്മയായ മല്ലു കഫെയിലെ അംഗങ്ങളാണ് പാട്ടിനു പിന്നിൽ. വ്യത്യസ്തവും രസകരവുമായാണ് പാട്ട് അവതരിപ്പിച്ചിരിക്കുന്നത്. പൊറോട്ടയോടുള്ള മലയാളികളുടെ പ്രിയം എത്രത്തോളമാണെന്ന് ഓരോ വരിയിൽ നിന്നും ഗാനരംഗത്തിൽ നിന്നും വ്യക്തമാണ്. 

കലക്ടർ ബ്രോ എന്ന സ്നേഹപ്പേരില്‍ മലയാളികള്‍ക്കു സുപരിചിതനായ പ്രശാന്ത് നായർ ആണ് പാട്ടിനു വരികളൊരുക്കിയത്. ഷിബു ജോഷ്വയും റിയാസ് മുഹമ്മദും ചേർന്നു സംഗീതം പകർന്നു. ഷിബു ജോഷ്വ, ആദർശ് സുകുമാരൻ, ശ്രുതി ശിവദാസ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഡാറ്റസ് വേലായുധനും ലിനി സുഭാഷും ചേർന്നാണ് പൊറോട്ടപ്പാട്ടിന്റെ സംവിധാനം നിർവഹിച്ചത്. ഉമ്മർ ഗുൽമോഹർ പാട്ട് ചിത്രീകരിച്ചു. 

റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ പൊറോട്ടപ്പാട്ട് വൈറലായി. വരികളിലെയും സംഗീതത്തിലെയും വ്യത്യസ്തത പാട്ടിനെ ഏറെ മികച്ചതാക്കി എന്നാണ് ആസ്വാദകപക്ഷം. വ്യത്യസ്മായ ആശയം ആവിഷ്കരിച്ചതിൽ യുവകലാകാരന്മാരെ നിരവധി പേർ പ്രശംസിച്ചു. ലോക്ഡൗൺ നിയമങ്ങൾ പാലിച്ചു കൊണ്ട് എല്ലാവരും സ്വന്തം വീടുകളിൽ സുരക്ഷിതരായിരുന്നുകൊണ്ടാണ് പാട്ടിന്റെ ഭാഗമായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com