ADVERTISEMENT

പ്രസാദ് സ്റ്റുഡിയോയുമായുള്ള പ്രശ്‌നത്തിന്റെ പേരില്‍ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുമെന്ന തരത്തിൽ പ്രചരിച്ച വാര്‍ത്തകളോടു പ്രതികരിച്ച് സംഗീതസംവിധായകന്‍ ഇളയരാജ. താന്‍ പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ ചർച്ച ചെയ്യപ്പെടുന്നതെന്നും അനാവശ്യമായ ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഇളയാജ പറഞ്ഞു. 

ഉടമ ആവശ്യപ്പെട്ടതിനെത്തുടർന്ന് പ്രസാദ് സ്റ്റുഡിയോയിലെ മുറി ഒഴിയേണ്ടി വന്നപ്പോൾ വിഷയത്തിൽ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഇടപെട്ടില്ലെന്നും അതിനാല്‍ ഇളയരാജ ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുമെന്നുമായിരുന്നു പ്രചരിച്ച വാർത്തകൾ. ഇതു സംബന്ധിച്ച് ചർച്ചകളും വ്യാപകമായതോടെയാണ് പ്രതികരണവുമായി ഇളയരാജ രംഗത്തെത്തിയത്.

കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകളായി സംഗീതസംവിധാനം നിർവഹിച്ച പ്രസാദ് സ്റ്റുഡിയോയിലെ മുറിയോട് 2020 ഡിസംബറിലാണ് ഇളയരാജ വിടപറഞ്ഞത്. പത്മവിഭൂഷൺ ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ, സംഗീത ഉപകരണങ്ങൾ, ഈണം കുറിച്ച ബുക്കുകൾ തുടങ്ങിയവ ഉൾപ്പെടെ  2 കണ്ടെയ്നർ ട്രക്ക് നിറയെ വസ്തുക്കളാണ് സ്റ്റുഡിയോയിൽ നിന്നു മാറ്റിയത്. ഒരു പകൽ ധ്യാനമിരിക്കാൻ അനുവദിക്കണമെന്ന ഇളയരാജയുടെ അപേക്ഷ മദ്രാസ് ഹൈക്കോടതി അംഗീകരിച്ചെങ്കിലും പൊളിച്ചനിലയിലുള്ള റിക്കോർഡിങ് തിയറ്റർ കാണാൻ ശക്തിയില്ലാത്തതിനാൽ അദ്ദേഹം സന്ദർശനം ഉപേക്ഷിച്ചിരുന്നു. പകരം അഭിഭാഷകരെത്തിയാണ് മുറിയിലുള്ള വസ്തുക്കൾ ഏറ്റുവാങ്ങിയത്.

1970കളുടെ അവസാനമാണു പ്രസാദ് സ്റ്റുഡിയോയിലെ ഒന്നാം നമ്പർ റെക്കോർഡിങ് മുറിയും ഇളയരാജയും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. പിന്നീട് ‘ഇളയരാജ റെക്കോർഡിങ് തിയറ്റർ’ എന്നറിയപ്പെടുന്നതിലേക്കു ബന്ധം വളർന്നു. പ്രസാദ് സ്റ്റുഡിയോ സ്ഥാപകൻ എൽ.വി.പ്രസാദും ഇളയരാജയും തമ്മിലുള്ള ആത്മബന്ധമായിരുന്നു അതിന്റെ അടിത്തറ. പ്രസാദിന്റെ പേരമകൻ സായ് ചുമതല ഏറ്റെടുത്തതോടെയാണ് അപസ്വരങ്ങൾ തുടങ്ങിയതും ഇളയരാജയ്ക്കു മുറി ഒഴിയേണ്ടി വന്നതും. 

ഞാൻ പറയാത്ത കാര്യം വെറുതെ പടച്ചുവിടരുത്, അനാവശ്യ ചർച്ചകൾ വേണ്ട; പ്രതികരിച്ച് ഇളയരാജ

പ്രസാദ് സ്റ്റുഡിയോയുമായുള്ള പ്രശ്‌നത്തിന്റെ പേരില്‍ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുമെന്ന തരത്തിൽ പ്രചരിച്ച വാര്‍ത്തകളോടു പ്രതികരിച്ച് സംഗീതസംവിധായകന്‍ ഇളയരാജ. താന്‍ പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ ചർച്ച ചെയ്യപ്പെടുന്നതെന്നും അനാവശ്യമായ ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഇളയാജ പറഞ്ഞു. 

ഉടമ ആവശ്യപ്പെട്ടതിനെത്തുടർന്ന് പ്രസാദ് സ്റ്റുഡിയോയിലെ മുറി ഒഴിയേണ്ടി വന്നപ്പോൾ വിഷയത്തിൽ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഇടപെട്ടില്ലെന്നും അതിനാല്‍ ഇളയരാജ ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുമെന്നുമായിരുന്നു പ്രചരിച്ച വാർത്തകൾ. ഇതു സംബന്ധിച്ച് അനാവശ്യ ചർച്ചകളും വ്യാപകമായതോടെയാണ് പ്രതികരണവുമായി ഇളയരാജ രംഗത്തെത്തിയത്.

കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകളായി സംഗീതസംവിധാനം നിർവഹിച്ച പ്രസാദ് സ്റ്റുഡിയോയിലെ മുറിയോട് 2020 ഡിസംബറിലാണ് ഇളയരാജ വിടപറഞ്ഞത്. പത്മവിഭൂഷൺ ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ, സംഗീത ഉപകരണങ്ങൾ, ഈണം കുറിച്ച ബുക്കുകൾ തുടങ്ങിയവ ഉൾപ്പെടെ  2 കണ്ടെയ്നർ ട്രക്ക് നിറയെ വസ്തുക്കളാണ് സ്റ്റുഡിയോയിൽ നിന്നു മാറ്റിയത്. ഒരു പകൽ ധ്യാനമിരിക്കാൻ അനുവദിക്കണമെന്ന ഇളയരാജയുടെ അപേക്ഷ മദ്രാസ് ഹൈക്കോടതി അംഗീകരിച്ചെങ്കിലും പൊളിച്ചനിലയിലുള്ള റിക്കോർഡിങ് തിയറ്റർ കാണാൻ ശക്തിയില്ലാത്തതിനാൽ അദ്ദേഹം സന്ദർശനം ഉപേക്ഷിച്ചിരുന്നു. പകരം അഭിഭാഷകരെത്തിയാണ് മുറിയിലുള്ള വസ്തുക്കൾ ഏറ്റുവാങ്ങിയത്.

1970കളുടെ അവസാനമാണു പ്രസാദ് സ്റ്റുഡിയോയിലെ ഒന്നാം നമ്പർ റെക്കോർഡിങ് മുറിയും ഇളയരാജയും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. പിന്നീട് ‘ഇളയരാജ റെക്കോർഡിങ് തിയറ്റർ’ എന്നറിയപ്പെടുന്നതിലേക്കു ബന്ധം വളർന്നു. പ്രസാദ് സ്റ്റുഡിയോ സ്ഥാപകൻ എൽ.വി.പ്രസാദും ഇളയരാജയും തമ്മിലുള്ള ആത്മബന്ധമായിരുന്നു അതിന്റെ അടിത്തറ. പ്രസാദിന്റെ പേരമകൻ സായ് ചുമതല ഏറ്റെടുത്തതോടെയാണ് അപസ്വരങ്ങൾ തുടങ്ങിയതും ഇളയരാജയ്ക്കു മുറി ഒഴിയേണ്ടി വന്നതും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com