ADVERTISEMENT

ആഘോഷവേദിയിൽ അഴകായ് ചുവടുവച്ച് യുവതാരം അഞ്ജു കുര്യൻ. ഒരു വിവാഹവിരുന്നിന്റെ ആഘോഷരാവിലാണ് താരം ചുവടുവച്ച് കയ്യടി നേടിയത്. ‘പഴയ സ്കൂൾ കാലത്തിലേയ്ക്കു തിരിച്ചു പോയതു പോലെ തോന്നുന്നു’ എന്നു കുറിച്ചുകൊണ്ടാണ് അഞ്ജു കുര്യൻ ഡാൻസ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. 

വ്യത്യസ്തങ്ങളായ പാട്ടുകൾക്കൊപ്പം ചുവടുവയ്ക്കുന്നതിന്റെ രണ്ടു ഹ്രസ്വവിഡിയോകളാണ് അഞ്ജു പങ്കുവച്ചത്. കൂടെ ഡാൻസ് ചെയ്ത മറ്റുള്ളവരെ ടാഗ് ചെയ്തുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. മുല്ലപ്പൂ ചൂടി ദാവണി ധരിച്ച് ശാലീനസുന്ദരിയായാണ് അഞ്ജു വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. 

ഇതിനോടകം നിരവധി പേര്‍ കണ്ട വിഡിയോയ്ക്കു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. അഞ്ജുവിന്റെ ലുക്കാണ് ആരാധകർക്കിടയിലെ ചർച്ച. ഓം ശാന്തി ഓശാന, നേരം, പ്രേമം, ഞാൻ പ്രകാശൻ, ജാക്ക് ഡാനിയൽഎന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ താരമാണ് അഞ്ജു കുര്യൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com