ADVERTISEMENT

സംഗീതസംവിധായകൻ കൈലാസ് മേനോന്റെ മകൻ സമന്യു രുദ്ര സമൂഹമാധ്യമലോകത്തിന് ഏറെ സുപരിചിതനാണ്. കൈലാസ് പങ്കുവയ്ക്കുന്ന കുഞ്ഞിന്റെ ക്യൂട്ട് ചിത്രങ്ങള്‍ക്കും വിഡിയോകൾക്കും ആരാധകരും ഏറെയാണ്. എപ്പോഴും മകന്റെ ചിരിക്കുന്ന മുഖവുമായാണ് കൈലാസ് മേനോൻ എത്താറുള്ളത്. എന്നാൽ ഇത്തവണ അമ്മയെ കാണാതെ സമന്യു കരയുന്നതിന്റെ വിഡിയോ ആണ് കൈലാസ് പങ്കുവച്ചത്. വിഡിയോയ്ക്കൊപ്പം കൈലാസ് മേനോൻ കുറിച്ച വാക്കുകളും വൈറലായിരിക്കുകയാണ്. സമന്യു ചിരിക്കുമ്പോൾ മാത്രമല്ല കരയുമ്പോഴും വളരെ ക്യൂട്ട് ആണെന്നാണ് ആരാധകപക്ഷം. 

‘ഇവൻ കരയാറില്ലേ, ഫോട്ടോസിലും വിഡിയോസിലും എല്ലാം ചിരിയാണല്ലോ' എന്ന് ചോദിക്കുന്നവർക്കായി.. ചെറിയ ചിണുക്കം ഒക്കെ ഇടയ്ക്കുണ്ടെങ്കിലും കരച്ചിൽ അപൂർവമാണ്..എന്നാലും ഇന്നലെ അവന്റെ അമ്മ കോടതിയിൽ നിന്ന് എത്താൻ വൈകിയപ്പോൾ പരമാവധി കരയാതെ പിടിച്ചു നിൽക്കാൻ നോക്കി..ഒടുവിൽ പിടി വിട്ടപ്പോൾ കരഞ്ഞു പോയി...ഞങ്ങൾ എല്ലാവരും കരച്ചിൽ നിർത്താൻ പരമാവധി ശ്രമിച്ചെങ്കിലും ഒടുവിൽ അവന്റെ അമ്മ മടങ്ങിയെത്തി വന്ന് എടുത്തപ്പോഴാണ് കരച്ചിൽ നിർത്തിയത്. ഇത്ര നേരം എവിടെയായിരുന്നു എന്ന മട്ടിൽ ചെറിയ അടിയും കൊടുക്കുന്നുണ്ട് ചെറുക്കൻ...   

P.S : ഇതേ സമയം ദുഷ്ടനായ അവന്റെ അച്ഛൻ 'ആഹാ അവന്റെ ചിരിക്കുന്ന വിഡിയോസ് ഒരുപാടുണ്ട്, ഭാവിയിൽ കാണാൻ കരയുന്നതു ഒരെണ്ണമെങ്കിലും വേണ്ടേ എന്ന് പറഞ്ഞു, പിറകെ നടന്ന് വിഡിയോ എടുത്തു, ഇമോഷണൽ മൂസിക്കും ചേർത്ത് ഇവിടെയിട്ട് രസിക്കുന്നു. യെസ്...അയാം ആൻ അണ്ടർറേറ്റഡ് സൈക്കോ’– കൈലാസ് മേനോൻ കുറിച്ചു. 

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കൈലാസ് മേനോനും ഭാര്യ അന്നപൂർണ ലേഖ പിള്ളയ്ക്കും ആദ്യകൺമണി ‌പിറന്നത്. സമന്യു രുദ്ര എന്ന കൗതുകകരമായ പേരിനു പിന്നിലെ രഹസ്യം കൈലാസ് വെളിപ്പെടുത്തിയിരുന്നു. സമന്യു, രുദ്ര എന്നിവ ശിവന്റെ പേരുകളാണ്. ഒരേ മനസ്സുള്ളവർ എന്നാണ് സമന്യു എന്ന വാക്കിന്റെ അര്‍ഥം. ദുരിതത്തിന്റെയും തിന്മയുടെയും അന്തകൻ എന്നാണ് രുദ്രയുടെ അർഥം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com