ADVERTISEMENT

രക്ദാനസമയത്ത് മാസ്ക് ധരിക്കാതിരുന്നതിനെതിരെ ഉയർന്ന വിമർശനങ്ങളോടു പ്രതികരിച്ച് ഗായകൻ സോനു നിഗം. കഴി‍ഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങിൽ തനിക്കെതിരെ പ്രചരിക്കുന്ന ആരോപണങ്ങളോടാണ് ഗായകന്റെ പ്രതികരണം. അടുത്തിടെയാണ് സോനു നിഗം രക്തദാന ക്യാംപ് ഉദ്ഘാടനം ചെയ്തത്. രക്തദാനത്തിനിടെ ആശുപത്രിയിൽ നിന്നെടുത്ത ചിത്രവും പങ്കുവച്ചിരുന്നു. അതിൽ മാസ്ക് ധരിക്കാതെയാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്.

കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മുൻകരുതലായി മാസ്ക് ധരിക്കാതെ സോനു നിഗം രക്തദാനം നിർവഹിച്ചതിനെ പലരും രൂക്ഷമായി വിമർശിച്ചു. ആരോപണങ്ങൾ കടുത്തതോടെയാണ് പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്. രക്തദാന സമയത്ത് മാസ്ക് ധരിക്കുക അനുവദനീയമല്ല എന്നും അതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും സോനു വ്യക്തമാക്കി. തന്നെ വിമർശിക്കുന്നവർക്ക് അർഹമായ ഭാഷയിൽ തക്ക മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. 

രക്തദാനം കൂടാതെ ഗായകൻ ഓക്സിജൻ സിലിണ്ടറുകളും ആംബുലൻസുകളും സംഭാവന നൽകുകയുമുണ്ടായി. തുടർന്ന് പ്രമുഖർ ഉൾപ്പെടെ നിരവധി പേർ സോനുവിനെ പ്രശംസിച്ചിരുന്നു. ഗായകന്റെ പ്രവൃത്തി ഏറെ പ്രചോദനം പകരുന്നു എന്ന് ആരാധകർ ഉൾപ്പെടെ കുറിച്ചു. അതിനിടയിലാണ് മാസ്ക് ധരിക്കാത്തതിനെതിരെ ആരോപണം ഉയർന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com